എഡിറ്റര്‍
എഡിറ്റര്‍
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: സോംദേവ് രണ്ടാം റൗണ്ടില്‍
എഡിറ്റര്‍
Monday 14th January 2013 4:01pm

മെല്‍ബണ്‍: ഇന്ത്യന്‍ താരം സോംദേവ് ദേവ് വര്‍മന്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ രണ്ടാം പ്രവേശിച്ചു. ജര്‍മനിയുടെ ജോണ്‍ ഫോവിനെയാണ് സോംദേവ് പരാജയപ്പെടുത്തിത്.

6-3, 6-2, 6-3 എന്ന സ്‌കോറിനാണ് സോംദേവിന്റെ വിജയം. തന്നെക്കാളും ഉയര്‍ന്ന റാങ്കിലുള്ള ജോണിനെതിരെ 97 പോയിന്റ് നേടിയാണ് സോംദേവ് രണ്ടാം റൗണ്ടിലെത്തിയത്. നാല് എയ്‌സുകളാണ് ജോണിനെതിരെ സോംദേവ് തൊടുത്തുവിട്ടത്.

Ads By Google

ഒരു മണിക്കൂര്‍ 50 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു സോംദേവിന്റെ വിജയം. പരിക്കില്‍ നിന്നും മുക്തനായ ശേഷമുള്ള സോംദേവിന്റെ ഏറ്റവും മികച്ച പ്രകടനമാണ് മെല്‍ബണില്‍ കണ്ടത്. നേരത്തേ ചെന്നൈ ഓപ്പണിന്റെ  രണ്ടാം റൗണ്ടില്‍ പരിക്ക് മൂലം സോംദേവ് പരാജയപ്പെട്ടിരുന്നു.

2011 ലാണ് സോംദേവ് ആദ്യമായി ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ മത്സരിക്കുന്നത്. അന്ന് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലാണ് സോംദേവ് മത്സരത്തിന് എത്തിയത്. അന്ന് ആദ്യ റൗണ്ടില്‍ തന്നെ സോംദേവ് പുറത്തായിരുന്നു.

Advertisement