എഡിറ്റര്‍
എഡിറ്റര്‍
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ഷറപ്പോവയെ അട്ടിമറിച്ച് നാ ലീ ഫൈനലില്‍
എഡിറ്റര്‍
Thursday 24th January 2013 12:59am

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ സെമിയില്‍ ലോക രണ്ടാം നമ്പര്‍ താരം റഷ്യയുടെ മരിയാ ഷറപ്പോവയെ അട്ടിമറിച്ച് ചൈനയുടെ നാ ലീ ഫൈനലില്‍ പ്രവേശിച്ചു.

Ads By Google

6-2, 6-2 എന്ന സ്‌കോറിനാണ് നാ ലീ ഷറപ്പോവയെ തോല്പിച്ചത്. വിക്‌ടോറിയ അസറങ്കയും സ്ലൊവേന്‍ സ്റ്റീഫന്‍സും തമ്മിലുള്ള രണ്ടാം സെമിഫൈനല്‍ മത്സരത്തിലെ വിജയിയെയാണ് നാ ലീ ഫൈനലില്‍ നേരിടുക.

Ads By Google

2011ലെ ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനായിരുന്ന നാ ലീ ആ വര്‍ഷം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലിലെത്തിയിരുന്നു. അന്ന് കിം ക്ലൈസ്‌റ്റേഴ്‌സിനോടാണ് ലീ തോറ്റത്.

പുരുഷവിഭാഗത്തില്‍ റോജര്‍ ഫെഡറര്‍ സെമിയിലെത്തി. ബ്രിട്ടന്റെ ആന്‍ഡി മറെയാണ് സെമിയില്‍ ഫെഡററെ കാത്തിരിക്കുന്നത്. വനിതകളില്‍ ഓപ്പണിലെ സമീപകാലത്തെ ഏറ്റവും വലിയ അട്ടിമറിയില്‍ അമേരിക്കയുടെ യുവതാരം സ്ലോന്‍ സ്റ്റീഫന്‍സ്  സ്വന്തം നാട്ടുകാരിയായ സെറിന വില്യംസിനെ തോല്‍പ്പിച്ച് സെമിയിലേയ്ക്കു മുന്നേറി.

നിലവിലുള്ള ചാംപ്യന്‍ വിക്‌ടോറിയ അസരെങ്കയും അവസാന നാലില്‍ ഇടം നേടി.

ക്വാര്‍ട്ടറില്‍ ഫ്രാന്‍സിന്റെ ജോ വില്‍ഫ്രെഡ് സോങ്കയെ മൂന്നര മണിക്കൂര്‍ പോരാട്ടത്തിലാണ് ഫെഡറര്‍ മറികടന്നത് (7-6, 4-6, 7-6, 3-6, 6-3). ആന്‍ഡി മറെയ്ക്ക് ക്വാര്‍ട്ടറില്‍ വിജയം നേടാന്‍ ഏറെ വിഷമിക്കേണ്ടിവന്നില്ല. ജെറമി ഷാര്‍ഡിയെ 6-4, 6-1, 6-2 ന് തകര്‍ത്തു.

വിക്‌ടോറിയ അസരെങ്ക സ്വെറ്റ്‌ലാന കുസ്‌നെറ്റ്‌സോവയെ മറികടന്നു(7-5, 6-1). മിക്‌സ്ഡ് ഡബിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ റോഹന്‍ ബൊപ്പണ്ണ – സീ സു വെയ് സഖ്യം ക്വറ്റ പെസെക്കെ – മാര്‍സിന്‍ മറ്റ്‌ക്കോവ്‌സ്‌കി ടീമിനോടു തോറ്റു.

Advertisement