എഡിറ്റര്‍
എഡിറ്റര്‍
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: സാനിയ – ഹോറിയ ടേക്കു സഖ്യം ഫൈനലില്‍
എഡിറ്റര്‍
Friday 24th January 2014 2:44pm

saniya31

മെല്‍ബണ്‍:  ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സ്ഡ് ഡബിള്‍സില്‍ സാനിയ മിര്‍സ –  ഹോറിയ ടേക്കു സഖ്യം ഫൈനലില്‍ കടന്നു.

ഓസ്‌ട്രേലിയയുടെ ജര്‍മിയ ഗജ്‌ഡോസോവ- മാത്യു എബ്ഡന്‍ സഖ്യത്തെ തോല്‍പ്പിച്ചായിരുന്നു ഇവരുടെ ഫൈനല്‍ പ്രവേശനം.

ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയ സാനിയ മിര്‍സ –  ഹോറിയ ടേക്കു സഖ്യം തുടര്‍ന്നുള്ള രണ്ടു സെറ്റുകളും വിജയിച്ച് ഫൈനലിലേക്ക് യോഗ്യത നേടുകയായിരുന്നു.

2-6, 6-3, 10-2 ആണ് സ്‌കോര്‍. മത്സരം ഒരു മണിക്കൂര്‍ 13 മിനിറ്റ് നീണ്ടു.

ഫൈനലില്‍ ജീ സെങ്- സ്‌കോട്ട് ലിപ്‌സ്‌കി സഖ്യവും ക്രിസ്റ്റീന മ്ലാഡെനോവിക്- ഡാനിയല്‍ നെസ്റ്റര്‍ സഖ്യവും തമ്മിലുള്ള പോരാട്ടത്തിലെ വിജയികളുമായി ഇവര്‍ ഏറ്റുമുട്ടും.

കരിയറിലെ മൂന്നാം മിക്‌സ്ഡ് ഡബിള്‍സ് കിരീടത്തിന് ഒരു ജയം മാത്രം അകലെയാണ് സാനിയ.  മഹേഷ് ഭൂപതി- സാനിയ സഖ്യം 2009-ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സ്ഡ് ഡബിള്‍സ് കിരീടം ചൂടിയിരുന്നു.

Advertisement