എഡിറ്റര്‍
എഡിറ്റര്‍
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: മിക്‌സഡ് ഡബിള്‍സിലും രോഹന്‍ ബൊപ്പണ്ണ പുറത്ത്
എഡിറ്റര്‍
Wednesday 23rd January 2013 8:34am

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ മിക്‌സഡ് ഡബിള്‍സിലും ഇന്ത്യന്‍ താരം രോഹന്‍ ബൊപ്പണ്ണ പുറത്തായി. ചൈനീസ് തായ്‌പേയിയുടെ സൂ വീ സീയുമൊത്താണ് ബൊപ്പണ്ണ മിക്‌സഡ് ഡബിള്‍സില്‍ മത്സരിച്ചത്.

Ads By Google

ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തിലാണ് സഖ്യം അടിയറവ് പറഞ്ഞത്. ചെക് താരം ക്വെറ്റ പോഷ്‌ചെക്, പോളണ്ട് താരം മാര്‍ക്കിന്‍ മറ്റ്‌കോവ്‌സ്‌കി സഖ്യമായിരുന്നു എതിരാളികള്‍.

2-6, 3-6 എന്ന സ്‌കോറിനാണ് ബൊപ്പണ്ണ- സൂ വീ സീ സഖ്യം പരാജയപ്പെട്ടത്. നേരത്തെ പുരുഷവിഭാഗം ഡബിള്‍സില്‍ നിന്നും ബൊപ്പണ്ണ പുറത്തായിരുന്നു.

അതേസമയം മിക്‌സ്ഡ് ഡബിള്‍സില്‍ ഇന്ത്യക്ക് ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ ദിനമായിരുന്നു. രണ്ടാം സീഡ് ലിയാന്‍ഡര്‍ പെയ്‌സ് – എലേന വെസ്‌നിന സഖ്യം രണ്ടാം റൗണ്ടില്‍ തോറ്റുപുറത്തായി. മഹേഷ് ഭൂപതി – നദിയ പെട്രോവ സഖ്യം ക്വാര്‍ട്ടറിലേക്ക് മുന്നേറി.

ഓസ്‌ട്രേലിയയുടെ സീഡ് ചെയ്യപ്പെടാത്ത മാത്യു എബ്ഡന്‍ – യാര്‍മില ഗായിഡോസോവ സഖ്യമാണ് പെയ്‌സിനെയും വെസ്‌നിനയെയും അട്ടിമറിച്ചത് (6-3, 6-2).

ആദ്യ സെറ്റ് നഷ്ടപ്പെട്ടശേഷം ശക്തമായി തിരിച്ചടിച്ചാണ് ഭൂപതിയും പെട്രോവയും കാറ്ററീന സ്രെബോട്‌നിക് – നെനാദ് സിമോന്‍സിക് സഖ്യത്തിനെ മറികടന്നത് (3-6, 6-2, 10-5).

Advertisement