എഡിറ്റര്‍
എഡിറ്റര്‍
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ദ്യോക്കോവിച്ച് ഫൈനലില്‍
എഡിറ്റര്‍
Friday 25th January 2013 10:24am

മെല്‍ബണ്‍: ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോക്കോവിച്ച് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തി.

സെമിയില്‍ അസാധാരണ മികവു പുലര്‍ത്തിയാണ് സെര്‍ബിയന്‍ താരം സ്‌പെയിനിന്റെ ലോക നാലാം നമ്പര്‍ ഡേവിഡ് ഫെററെ തകര്‍ത്തുവിട്ടത് (6-2, 6-2, 6-1). ആദ്യ സെറ്റില്‍ 2-2 എന്ന നിലയില്‍ മാത്രമാണ് ഫെറര്‍ മല്‍സരത്തിലുണ്ടായിരുന്നത്.

Ads By Google

ഒന്നര മണിക്കൂറിനുള്ളില്‍ തന്നെ മല്‍സരം സ്വന്തമാക്കി ദ്യോക്കോവിച്ച് തന്റെ ഉദ്യമം വിജയമാക്കി. തന്റെ ടെന്നിസ് ജീവിതത്തിന്റെ ഏറ്റവും മികച്ച മല്‍സരങ്ങളിലൊന്ന് എന്നാണ് യോക്കോവിച്ച് മല്‍സരശേഷം പ്രതികരിച്ചത്.

വനിതാ വിഭാഗത്തില്‍ മരിയ ഷറപ്പോവയുടെ കുതിപ്പ് അവസാനിപ്പിച്ച ചൈനയുടെ ലീ നയും അമേരിക്കയുടെ കൗമാര താരം സ്ലോന്‍ സ്റ്റീഫന്‍സിനെ മറികടന്ന വിക്‌ടോറിയ അസരെങ്കയും ഫൈനല്‍ പോരാട്ടത്തിന് ഇറങ്ങും. മിക്‌സ്ഡ് ഡബിള്‍സില്‍ മഹേഷ് ഭൂപതിയും സാനിയ മിര്‍സയും പുറത്തായി.

രണ്ടാം സെമിയില്‍ ഒരല്‍പം വിവാദത്തിന്റെ അകമ്പടിയോടെയായിരുന്നു അസരെങ്കയുടെ വിജയം. അമേരിക്കന്‍ താരം സ്ലോന്‍ സ്റ്റീഫന്‍സിനെതിരെ 6-1, 6-4 ന് ജയിച്ചെങ്കിലും രണ്ടാം സെറ്റില്‍ നിര്‍ണായകമായ സമയത്ത് അസരെങ്ക പത്തു മിനിറ്റോളം മെഡിക്കല്‍ ടൈം ഔട്ട് എടുത്തത് വിവാദമായി.

Advertisement