എഡിറ്റര്‍
എഡിറ്റര്‍
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ദ്യോക്കോവിച്ച്, ഷറപ്പോവ മൂന്നാം റൗണ്ടില്‍
എഡിറ്റര്‍
Thursday 17th January 2013 10:46am

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോക്കോവിച്ച് മൂന്നാം റൗണ്ടിലെത്തി. ഡേവിഡ് ഫെറര്‍, തോമസ് ബെര്‍ഡിച്ച്, മാര്‍ക്കോസ് ബാഗ്ദാതിസ് എന്നിവരും രണ്ടാം റൗണ്ടു കടന്നു.

Ads By Google

വനിതകളില്‍ മരിയ ഷറപ്പോവ അനായാസ ജയവുമായി മുന്നേറിയപ്പോള്‍ ആതിഥേയരുടെ ഒന്‍പതാം സീഡ് സാമന്ത സ്‌റ്റോസര്‍ തോറ്റു പുറത്തായി. വീനസ് വില്യംസ്, അഗ്നീസ്‌ക റാഡ്വാന്‍സ്‌ക, ലീ ന, ഏഞ്ചലികെ കെര്‍ബര്‍ എന്നിവര്‍ വിജയം നേടി.

അതേസമയം ഡബിള്‍സില്‍ ഭൂപതി – നെസ്റ്റര്‍ സഖ്യവും റോഹന്‍ ബൊപ്പണ്ണ – രാജീവ് റാം സഖ്യവും മുന്നേറി. ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സയും സിംഗിള്‍സില്‍ സോംദേവ് ദേവ്‌വര്‍മനും പുറത്തായി.

ടൂര്‍ണമെന്റില്‍ ഇതുവരെയുള്ള തന്റെ ഏറ്റവും മികച്ച കളി പുറത്തെടുത്ത ദ്യോക്കോവിച്ച് 6-1, 6-2, 6-3ന് അമേരിക്കയുടെ റയന്‍ ഹാരിസണെ മടക്കിയയച്ചു.

വനിതകളില്‍ ലോക രണ്ടാം നമ്പര്‍ താരം ഷറപ്പോവ 6-0, 6-0നാണ് ജപ്പാന്റെ മിസാക്കി ഡോയിയെ പരാജയപ്പെടുത്തിയത്.

Advertisement