എഡിറ്റര്‍
എഡിറ്റര്‍
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ഫെഡറര്‍, മുറേ, സെറീന മുന്നോട്ട്
എഡിറ്റര്‍
Wednesday 16th January 2013 12:36am

മെല്‍ബണ്‍: സെറീന വില്യംസ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് വനിതാ സിംഗിള്‍സ് രണ്ടാം റൗണ്ടിലേക്ക് കടന്നു. മല്‍സരത്തിനിടെ കണങ്കാലിനേറ്റ പരുക്ക് ഒട്ടും വലയ്ക്കാതെയാണ് സെറീനയുടെ മുന്നേറ്റം.

Ads By Google

18-ാം ഗ്രാന്‍സ്‌ലാം കിരീടം തേടുന്ന റോജര്‍ ഫെഡററും ആന്‍ഡിമുറേയും പുരുഷ വിഭാഗത്തിലും ഒന്നാം സീഡും നിലവിലെ ജേതാവുമായ വിക്‌ടോറിയ അസരെങ്ക വനിതാ വിഭാഗത്തിലും ആദ്യ റൗണ്ടില്‍ വിജയം രുചിച്ചു.

ബെനോയ് പെയ്‌റെയ്‌ക്കെതിരെ 6-2, 6-4, 6-1ന് ആയിരുന്നു ഫെഡററുടെ വിജയം. ബ്രിട്ടിഷ് താരം ആന്‍ഡി മുറേ 6-3, 6-1, 6-3ന് റോബിന്‍ ഹാസ്സെയെ കീഴടക്കി. രണ്ടാം സെറ്റില്‍ പിന്നില്‍ നിന്ന ശേഷമാണ് അസരെങ്ക 6-1, 6-4ന് റുമേനിയയുടെ മൊണിക്ക നിക്കുലെസ്‌ക്യുവിനെ തകര്‍ത്തത്.

എഡിന ഗലോവിറ്റ്-ഹാളിനെ 6-0, 6-0ന് ആണ് സെറീന വില്യംസ് തരിപ്പണമാക്കിയത്. വിജയത്തിലേക്കു കുതിക്കുന്നതിനിടെ കണങ്കാലിനു പരുക്കേറ്റത് ആശങ്കയുണര്‍ത്തിയെങ്കിലും സെറീന പെട്ടെന്നു തന്നെ അപകടനില തരണം ചെയ്തു.

12-ാം സീഡ് നാദിയ പെട്രോവയെ 6-2, 6-0നു തോല്‍പ്പിച്ച ജപ്പാന്‍ താരം കിമികോ ഡേറ്റ്-ക്രം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് മല്‍സരം ജയിക്കുന്ന പ്രായം കൂടിയ താരമായി. അതേസമയം, വനിതകളിലെ എട്ടാം സീഡ് സാറ എറാനി 4-6, 4-6ന് കാര്‍ല സുവാരസ് നവാറോയോടു തോറ്റു.

Advertisement