എഡിറ്റര്‍
എഡിറ്റര്‍
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ ദ്യോക്കോവിച്ച്, ഷറപ്പോവ ക്വാര്‍ട്ടറില്‍
എഡിറ്റര്‍
Monday 21st January 2013 10:25am

മെല്‍ബണ്‍: വലിയ പരാജയങ്ങള്‍ക്കൊടുവില്‍ നോവാക്ക് ദ്യോക്കോവിച്ച് പുരുഷവിഭാഗം  ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ക്വാര്‍ട്ടര്‍ ഫൈനലിലെത്തി.

Ads By Google

അഞ്ചുമണിക്കൂറിലധികം നടന്ന പോരാട്ടത്തില്‍ സ്വിസ് താരം സ്റ്റാനിസല്‍വ് വാവ്‌റിങ്കയെയാണ് ദ്യോക്കോവിച്ച്  പരാജയപ്പെടുത്തിയത്. സ്‌കോര്‍ സ്‌കോര്‍: 1-6, 7-5, 6-4 6-7 (5-7) 1-2-1-0. പരാജയപ്പെട്ടു എന്ന് കരുതിയ പോരാട്ടമാണ് ദ്യോക്കോവിച്ച് അതിജിവിച്ചത്.

ആദ്യ സെറ്റ് 6-1 ന് സ്വന്തമാക്കിയ വാവ്‌റിങ്ക രണ്ടാം സെറ്റില്‍5-1 ന് മുന്നിട്ട് നിന്ന ശേഷമാണ് ലോക ഒന്നാം നമ്പര്‍ താരം ദ്യോക്കോവിച്ച് തിരിച്ച് വന്നത് ഇഞ്ചോടിഞ്ച് പോരാടിയ വാവറ്ങ്ക അഞ്ചാം സെറ്റിന് ശേഷം ദ്യോക്കോവിച്ചിനോട് അടിയറവ് ചെയ്തത്.

കെവിന്‍ ആന്‍ഡേഷ് സണിനെ നേരിട്ടുള്ള സെറ്റുകളില്‍ പരാജയപ്പെടുത്തിയ അഞ്ചാം സീഡ് ചെക്ക് റിപ്പബല്‍ക്കിന്റെ തോമസ് ബെര്‍ഡിഷാണ് ദ്യോക്കോവിച്ചിന്റെ എതിരാളി.

ആദ്യ സെറ്റ് 6-1 ന് സ്വന്തമാക്കിയ വാവ്‌റിങ്ക രണ്ടാം സെറ്റില്‍ 7-5 നും മൂന്നാം സെറ്റ് 6-4 നും സെര്‍പ് താരത്തിനെപ്പം നിന്നു.
വനിതാ വഭാഗത്തില്‍  റഷ്യന്‍ താരം മരിയ ഷറപ്പോവ ബെല്‍ജിയത്തിന്റെ കിര്‍സ്റ്റണ്‍ ഫല്‍പ്‌കെന്‍സിനെ 6-1, 6-0 ന് തോല്‍പ്പിച്ച് ക്വാര്‍ട്ടറില്‍ കടന്നു.

കഴിഞ്ഞ നാലു റൗണ്ടുകള്‍ മാത്രം അഞ്ച് ഗെയിം മാത്രമാണ് ഷറപ്പോവ നഷ്ട്ടപ്പെടുത്തിയത് റഷ്യയുടെ തന്നെ എകത്രീന മകറോവയാണ് ക്വാര്‍ട്ടറില്‍ ഷറപ്പോവയുടെ എതിരാളി.കഴിഞ്ഞ വര്‍ഷവും മകറോവ തന്നെയായിരുന്നു ഷറപ്പോവ യുടെ എതിരാളി അന്ന് 6-2, 6-3 എന്നതായിരുന്നു സ്‌കോര്‍.

അഞ്ച് ഗെയ്മുകള്‍ മാത്രം വഴങ്ങി ക്വാര്‍ട്ടറിലെത്തുകയെന്ന പുതിയ റെക്കോര്‍ഡാണ് ഷറപ്പോവ ഇന്നലെ നേടിയത്. കൂടാതെ മിക്‌സഡ് ഡെബിള്‍സില്‍ മഹേഷ് ഭൂപതി നദിയ പെട്രോവ സംഖ്യം രണ്ടാം റൗണ്ടിലെത്തി. നെനാദ് കാതറീന സ്രെബോട്ടിനിക് ജോഡിയാണ് രണ്ടാം റൗണ്ടില്‍ ഭൂപതി-നദിയ സഖ്യത്തിന്റെ എതിരാളികള്‍.

Advertisement