മെല്‍ബണ്‍: നിര്‍ണായകമായ മൂന്നാം സെറ്റിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ കിം ക്ലൈസ്റ്റേഴ്‌സ് തന്റെ ആദ്യ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം ചൂടി. ചൈനീസ് താരം ലി നായെ ഒന്നിനെതിരെ രണ്ടു സെറ്റുകളില്‍(3-6, 6-3, 6-3) കീഴടക്കിയാണ് ക്ലൈസ്റ്റേഴ്‌സ് ഈ നേട്ടം കൈവരിച്ചത്.

ആദ്യസെറ്റ് നഷ്ടമായശേഷം ശക്തമായി തിരിച്ചുവന്നാണ് ക്ലൈസ്റ്റേഴ്‌സ് തന്റെ നാലാം ഗ്രാന്‍സ്ലാം കിരീടം നേടിയത്. മുന്‍പ് മൂന്നുതവണ യു.എസ്. ഓപ്പണ്‍ കിരീടം നേടിയിട്ടുള്ള ക്ലൈസ്റ്റേഴ്‌സിന്റെ ആദ്യ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീട ജയമാണിത്.

Subscribe Us:

ഗ്രാന്‍സ്ലാം കിരീടം നേടുന്ന ആദ്യ ചൈനാക്കാരിയെന്ന റെക്കോര്‍ഡാണ് ലി നായ്ക്ക് കൈയലത്തില്‍ നഷ്ടമായത്.