Categories

ആസ്‌ട്രേലിയന്‍ മോഡല്‍ സ്‌പോര്‍ട്‌സ് ബില്‍ മൂന്ന് മാസത്തിനകം: മന്ത്രി കെ.ബി.ഗണേഷ് കുമാര്‍

തിരുവനന്തപുരം: ലോകത്തെ ഏറ്റവും മികച്ച ആസ്‌ട്രേലിയന്‍ സ്‌പോര്‍ട്‌സ് ബില്ലിന്റെ മോഡലിലുള്ള സ്‌പോര്‍ട്‌സ് ബില്‍ മൂന്ന് മാസത്തിനകം കൊണ്ട് വരുമെന്ന് കായിക മന്ത്രി കെ.ബി.ഗണേഷ് കുമാര്‍. തികച്ചും സുതാര്യവും കായികരംഗത്തിന്റെ നന്മ മാത്രം ലക്ഷ്യമിടുന്നതുമായിരിക്കും പുതിയ ബില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവന്തപുരത്ത് കേരള സര്‍വ്വകലാശാല സ്‌റ്റേഡിയത്തില്‍ ദക്ഷിണ മേഖല അന്തര്‍ സര്‍വ്വകലാശാല ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയവും മറ്റ് പരിഗണനകളും ഒഴിവാക്കിയാവും ബില്ല് തയ്യാറാക്കുക. സ്‌പോര്‍ട്‌സില്‍ ആഘോഷമല്ല നേട്ടങ്ങളാണ് വേണ്ടത്. അത് കൊണ്ട് തന്നെ കാര്യവട്ടത്തെ പുതിയ സ്റ്റേഡിയത്തിന്റെ പണി ആഘോഷവും ഉദ്ഘാടനവുമൊന്നുമില്ലാതെ തുടങ്ങുമെന്നും എല്ലാ കണക്കുകളും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

കായിക രംഗം മെച്ചപ്പെടുത്താന്‍ കോളേജ് ഗെയിംസ് പുനരാരംഭിക്കാന്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഗ്രാമങ്ങളില്‍ കളിക്കളങ്ങള്‍ നിര്‍മ്മിക്കാന്‍ പുതിയ പദ്ധതിക്ക് രൂപം നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായും മന്ത്രി അറിയിച്ചു. കേരളത്തിലെ ഒരോ ജില്ലയിലും രണ്ട് ഗ്രാമങ്ങളില്‍ വീതം കളിക്കളങ്ങള്‍ നിര്‍മ്മിക്കാനാണ് പദ്ധതി. ഇതിന് മൂന്ന് കോടി രൂപയാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്ന ചെലവെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

One Response to “ആസ്‌ട്രേലിയന്‍ മോഡല്‍ സ്‌പോര്‍ട്‌സ് ബില്‍ മൂന്ന് മാസത്തിനകം: മന്ത്രി കെ.ബി.ഗണേഷ് കുമാര്‍”

  1. nkumar

    മൈ ഡീര്‍ മിനിസ്റ്ര്‍ ചയ്യു പ്രൊഫഷനല്‍ വര്‍ക്ക്‌ നമ്മളുട് കൂടെ ഗോ ഗോ മുനോട്ടു ………………………….

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.