സിഡ്ണി: കളിക്കിടയില്‍ പന്ത് തലയില്‍ വിണ് ഓസ്‌ട്രേലിയന്‍ വനിത ഹോക്കി താരം മരിച്ചു. സിഡ്ണിയില്‍ ഞായറാഴ്ച്ച നടന്ന വാരാന്ത്യ ക്ലബ് മാച്ചിനിടയിലാണ് എലിസബത്ത് വാറ്റകിന്‍സ്(24) മരിച്ചത്. എലിസബത്ത് വെസ്‌റ്റേര്‍ണ്‍ ഓസ്‌ട്രേലിയന്‍ സ്‌റ്റേറ്റ് ലീഗില്‍ നോര്‍ത്ത് കോസ്റ്റ് റൈഡേഴ്‌സ് എന്ന ക്ലബ്ബിന് വേണ്ടി കളിച്ചുകൊണ്ടിരിക്കെയാണ് പെട്ടന്ന് പന്ത് തലയില്‍ വന്ന് പതിച്ചത്. തുടര്‍ന്ന് ഗ്രൗണ്ടില്‍ കുഴഞ്ഞു വീണ എലിസബത്തിനെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ ആംബുലന്‍സില്‍ വച്ച് മരിക്കുകയായിരുന്നു. എലിസബത്ത് ഓസ്‌ട്രേലിയയുടെ സ്റ്റേറ്റ് ജൂനിയര്‍ മുന്‍ പ്രതിനിധിയായിരുന്നു.

ഓസ്‌ട്രേലിയ ഹോക്കി ചീഫ് എക്‌സിക്യൂട്ടീവ് മാര്‍ക്ക് ആന്‍ഡര്‍സണ്‍ എലിസബത്തിന്റെ മരണത്തില്‍ കൃതഞ്ജത രേഖപ്പെടുത്തി. ലണ്ടനില്‍ ഇന്റര്‍നാഷണല്‍ ഹോക്കി ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ഓസ്‌ട്രേലിയയുടെ പുരുഷ ടീം എലിസബത്തിന്റെ മരണ വാര്‍ത്തയെ തുടര്‍ന്ന് കറുത്ത ബാന്റ് കയ്യില്‍ ധരിച്ചാണ് ഗ്രൗണ്ടില്‍ ഇറങ്ങിയത്.

 

 

 

Malayalam News

Kerala News in English