മുംബൈ: ക്രിക്കറ്റ് ലോകം ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന വാക് പോരുകളിലൊന്ന് ഓസീസ് മാധ്യമപ്രവര്‍ത്തകന്‍ ഡെന്നീസും ഇന്ത്യന്‍ ആരാധകരും തമ്മിലുള്ളതാണ്. ലോക ഇലവന്‍ പാക് പര്യടനം നടത്തിയതു മുതലാണ് ഡെന്നീസും ഇന്ത്യന്‍ ആരാധകരും തമ്മിലുള്ള അടി ആരംഭിക്കുന്നത്..

Subscribe Us:

ഇന്ത്യയെ അപമാനിച്ച് ഡെന്നീസ് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. ഇത്തവണ ക്രിക്കറ്റ് താരങ്ങളേയോ ആരാധകരെ അല്ല മറിച്ച് ഇന്ത്യന്‍ ഭൂപടത്തെയാണ് ഡെന്നീസ് അപമാനിച്ചിരിക്കുന്നത്.

കാശ്മീരില്ലാത്ത ഇന്ത്യയുടെ ഭൂപടമാണ് ഡെന്നീസ് ട്വീറ്റ് ചെയ്തത്. അടിവസ്ത്രത്തിന്റെ ആകൃതിയിലുള്ള ഭൂപടമായിരുന്നു അദ്ദേഹം പോസ്റ്റ് ചെയ്തത്. ഭൂപടം ഇന്ത്യയുടെ ത്രിവര്‍ണ്ണത്തിലുള്ളതായിരുന്നു.

നേരത്തെ ഡെന്നീസിന്റെ ട്വീറ്റുകളെ തമാശയായി മാത്രം കണ്ടിരുന്നവര്‍ പോലും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. നിരവധി പേര്‍ ഇയാള്‍ക്കെതിരെ ട്വീറ്റ് ചെയ്തിട്ടുണ്ട്.


Also Read:  മൂന്നും ജയിച്ച് ഇന്ത്യ; പരമ്പര സ്വന്തം


ലോക ഇലവനില്‍ ഇന്ത്യന്‍ താരങ്ങള്‍ ഇല്ലാതിരുന്നതിനെ വിമര്‍ശിച്ചു കൊണ്ടായിരുന്നു ഡെന്നീസ് അടിയ്ക്ക് തുടക്കം കുറിച്ചത്. ഇന്ത്യന്‍ താരങ്ങളെ തൂപ്പുകരായാണ് ഡെന്നീസ് പരിഹസിച്ചത്. ഇതോടെ പിന്നെയത് ആരാധകരും ഡെന്നീസും തമ്മിലുള്ള വാക് പോരായി മാറുകയായിരുന്നു.