എഡിറ്റര്‍
എഡിറ്റര്‍
ട്വന്റി-20 ലോകകപ്പിനുള്ള ഓസിസ്, ന്യൂസിലന്റ് ടീമുകളെ പ്രഖ്യാപിച്ചു
എഡിറ്റര്‍
Friday 17th August 2012 11:17am

ശ്രീലങ്ക: ശ്രീലങ്കയില്‍ നടക്കുന്ന ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിനുള്ള ഓസ്‌ട്രേലിയ, ന്യൂസിലന്റ് ടീമുകളെ പ്രഖ്യാപിച്ചു. ജോര്‍ജ് ബെയ്‌ലിയാണ് ഓസ്‌ട്രേലിയന്‍ ടീമിനെ നയിക്കുന്നത്.

Ads By Google

മൈക്ക് ഹസി, ഡേവ് ഹസി, ബ്രാഡ് ഹോഗ്, ഷെയ്ന്‍ വാട്‌സണ്‍, ക്ലിന്റ് മകായ് എന്നിവരും ടീമിലിടം നേടി. സെപ്റ്റംബര്‍ 18 മുതല്‍ ഒക്‌ടോബര്‍ ഏഴുവരെ നടക്കുന്ന ലോകകപ്പില്‍ അയര്‍ലന്‍ഡിനെതിരെയാണ് ഓസ്‌ട്രേലിയയുടെ ആദ്യമത്സരം.

ഓസ്‌ട്രേലിയന്‍ ടീം: ജോര്‍ജ് ബെയ്‌ലി (ക്യാപ്റ്റന്‍), ഷെയ്ന്‍ വാട്‌സണ്‍ (വൈസ് ക്യാപ്റ്റന്‍), ഡാന്‍ ക്രിസ്റ്റിയന്‍, പാട്രിക് കുമ്മിന്‍സ്, സേവ്യര്‍ ദോഹെര്‍ട്ടി, ബെന്‍ ഹില്‍ഫൈനസ്, ബ്രാഡ് ഹോഗ്, ഡേവിഡ് ഹസി, മൈക് ഹസി, ഗ്ലെന്‍ മാക്‌സ്വെല്‍, ക്ലിന്റ് മകായ്, മിച്ചല്‍ സ്റ്റാര്‍ക്, മാത്യു വേഡ്, ഡേവിഡ് വാര്‍ണര്‍, കാമറൂണ്‍ വൈറ്റ്.

ട്വന്റി-20 ലോക കപ്പിനും ഇന്ത്യന്‍ പര്യടനത്തിനുമുള്ള ന്യൂസിലന്റ് ടീമിനെ നയിക്കുന്നത് റോസ് ടെയ്‌ലറാണ്. ടീം: റോസ് ടെയ്‌ലര്‍ (ക്യാപ്റ്റന്‍), ഡോഗ് ബ്രേസ്‌വെല്‍, ജെയിംസ് ഫ്രാങ്ക്‌ളിന്‍, മാര്‍ട്ടിന്‍ ഗുപ്തില്‍, റൊണീല്‍ ഹിറ, റോബ് നിക്കോള്‍, ബ്രണ്ടന്‍ മക്കല്ലം, നഥാന്‍ മക്കല്ലം, കൈല്‍ മില്‍സ്, ആഡം മിലിന്‍, ജേക്കബ് ഓറം, ടിം സൗത്തീ, ഡാനിയേല്‍ വെട്ടോറി, ബിജെ വാട്‌ലിങ്, കെയ്ന്‍ വില്യംസണ്‍.

Advertisement