മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വംശജനായ ടാക്‌സി ഡ്രൈവര്‍ക്ക് നേരെ വീണ്ടും ആക്രമണം. ടാക്‌സിയില്‍ കയറിയ രണ്ടു യാത്രക്കാരാണ് ആക്രമണം നടത്തിയത്. പരുക്കേറ്റ യുവാവ് സ്വയം ആംബുലന്‍സ് വിളിച്ച് ആശുപത്രിയില്‍ പോകുകയായിരുന്നു. പിന്നീടു പൊലീസില്‍ പരാതിപ്പെട്ടു. ഇയാള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അക്രമികളുടെ രേഖാചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.

വിക്‌ടോറിയയില്‍ ഇന്ത്യന്‍ ടാക്‌സി ഡ്രൈവറെ ആക്രമിച്ച കേസില്‍ രണ്ട് ഓസ്‌ട്രേലിയന്‍ യുവാക്കളെ അറസ്റ്റ് ചെയ്തു രണ്ടു ദിവസത്തിനകമാണ് ഇന്ത്യക്കാരനായ മറ്റൊരു ടാക്‌സി ഡ്രൈവര്‍ക്കു നേരെ ആക്രമണം ഉണ്ടായിരിക്കുന്നത്.

Subscribe Us: