Categories

ലോകകപ്പ് ഹോക്കി ഓസ്‌ട്രേലിയക്ക്

ന്യൂദല്‍ഹി: ലോകകപ്പ് ഹോക്കി ഓസ്‌ട്രേലിയക്ക്. ഫൈനലില്‍ ജര്‍മനിയെ 2-1ന് തോല്‍പിച്ചാണ് ഓസ്‌ട്രേലിയ കിരീടം ചൂടിയത്. 24 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഓസ്‌ട്രേലിയ ഹോക്കി കിരീടം നേടുന്നത്. കഴിഞ്ഞ രണ്ട് ലോകകപ്പിലും ഓസ്‌ട്രേലിയ ജര്‍മനിയോട് ഫൈനലില്‍ തോല്‍ക്കുകയായിരുന്നു.

നെതര്‍ലാന്റിനാണ് വെങ്കലം. മൂന്നാം സ്ഥാനത്തിനു വേണ്ടിയുള്ള മത്സരത്തില്‍ നെതര്‍ലാന്റ് ഇംഗ്ലണ്ടിനെ 4-3 നു തോല്‍പ്പിച്ചു. വിരമിക്കുന്ന നെതര്‍ലാന്റ് ഗോള്‍ കീപ്പര്‍ ഗൂസ് വൊഗേല്‍സിനു ഗംഭീരമായ യാത്രയയപ്പാണ് ടീമംഗങ്ങള്‍ നല്‍കിയത്. കളി അവസാനിക്കാന്‍ മൂന്നു മിനിറ്റുള്ളപ്പോള്‍ റോജര്‍ ഹോഫ്മാന്‍ നേടിയ ഗോളാണ് നെതര്‍ലാന്റിനെ വിജയത്തിലേക്കെത്തിച്ചത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.