സിഡ്‌നി: ആസ്‌ട്രേലിയ ചാമ്പ്യന്‍സ്‌ട്രോഫി ഹോക്കി കിരീടം സ്വന്തമാക്കി. ഇംഗ്ലണ്ടിനെ 4-0 ന് തകര്‍ത്താണ് തുടര്‍ച്ചയായ മൂന്നാംതവണയും കിരീടം സ്വന്തമാക്കിയത്. ഹോളണ്ട് മൂന്നാംസ്ഥാനം സ്വന്തമാക്കി.

പരമ്പരയിലെ എല്ലാ മല്‍സരങ്ങളും ജയിച്ചാണ് ഇംഗ്ലണ്ട് ഫൈനലിലേക്കെത്തിയത്. എന്നാല്‍ ഫൈനലില്‍ കംഗാരുക്കള്‍ക്ക് മുമ്പില്‍ പൂര്‍ണമായും കീഴടങ്ങുന്നതാണ് കണ്ടത്. ആദ്യ 15 മിനുറ്റിനുള്ളില്‍ ഗോള്‍ കണ്ടെത്തിയ ആസ്‌ട്രേലിയ എതിരാളികള്‍ക്ക് യാതൊരു അവസരവും നല്‍കാതെയാണ് കിരീടം നേടിയത്.