Administrator
Administrator
സി.ബി സീരീസ് കിരീടം ഓസ്‌ട്രേലിയക്ക്
Administrator
Thursday 8th March 2012 6:30pm

അഡലെയ്ഡ്: മൂന്നാമത്തെയും അവസാനത്തെയും ഫൈനലില്‍ ശ്രീലങ്കയെ തകര്‍ത്ത് ഓസ്‌ട്രേലിയ വീണ്ടും സി.ബി സീരീസ് കിരീടം ചൂടി. 16 റണ്‍സിനാണ് ശ്രീലങ്ക കീഴടങ്ങിയത്. സ്‌കോര്‍: ഓസ്‌ട്രേലിയ: 49.3 ഓവറില്‍ 231ന് ഓള്‍ ഔട്ട്, ശ്രീലങ്ക: 48.5 ഓവറില്‍ 215ന് ഓള്‍ ഔട്ട്.

ടോസ് നേടിയ ശ്രീലങ്ക ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ മെഹ്‌റൂഫും ഹെറാത്തും രണ്ടു വിക്കറ്റ് നേടിയ കുലശേഖരയും ചേര്‍ന്നാണ് ഒസീസിനെ പിടിച്ചു കെട്ടിയത്. മാത്യു വെയ്ഡ് (49) ഡേവിഡ് വാര്‍ണര്‍ (48) റണ്‍സും നേടി. ഓസ്‌ട്രേലിയന്‍ വാലറ്റക്കാരുടെ പ്രകടനമാണ് സ്‌കോര്‍ 231 ല്‍ എത്തിച്ചത്.

232 റണ്‍സെന്ന താരതമ്യേന കുറഞ്ഞ വിജയ ലക്ഷ്യം തേടിയിറങ്ങിയ ലങ്കയ്ക്ക് തുടക്കത്തിലേ പിഴച്ചു. തരംഗ (71) റണ്‍സ് നേടിയെങ്കിലും, ക്യാപ്റ്റന്‍ മഹേള ജയവര്‍ധനെ (15), തിലകരത്‌നെ ദില്‍ഷനും (8), കുമാര്‍ സംഗക്കാരെ (19) റണ്‍സും മാത്രമെ നല്‍കാന്‍ സാധിച്ചുള്ളൂ. ഒസീസിനായി ക്ലിന്റ് മക്കായി നാലും ബ്രെറ്റ്‌ലീ മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി.

Malayalam news

Kerala news in English

Advertisement