എഡിറ്റര്‍
എഡിറ്റര്‍
കുടിയേറ്റക്കാരെ ആശങ്കയിലാക്കി 457 വിസ നിര്‍ത്തലാക്കിയതിനു പിന്നാലെ പൗരത്വ നിയമത്തിലും നടപടികള്‍ കര്‍ശനമാക്കി ഓസ്‌ട്രേലിയ
എഡിറ്റര്‍
Friday 21st April 2017 3:28pm

സിഡ്‌നി: വിദേശ തൊഴിലാളികളെ ആശങ്കയിലാക്കി 457 വിസ നീക്കം ചെയ്തതിനു പിന്നാലെ പൗരത്വം സ്വീകരിക്കുന്നതിലും നടപടികള്‍ കര്‍ശനമാക്കി ഓസീസ് പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍.

പൗരത്വത്തിനുള്ള ടെസ്റ്റ് നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാനാണ് നീക്കം. ഓസ്‌ട്രേലിയല്‍ പൗരത്വത്തിന് അപേക്ഷ നല്‍കുന്നയാള്‍ക്ക് മൂന്നു തവണ മാത്രമേ പരീക്ഷയ്ക്ക് പങ്കെടുക്കാനാവുകയുള്ളൂ എന്നാണ് പുതിയ മാറ്റങ്ങളില്‍ പ്രധാനം.

നിലവില്‍ ഒരാള്‍ക്ക് എത്ര തവണ വേണമെങ്കിലും ഈ പരീക്ഷ എഴുതാം. 20 ചോദ്യങ്ങളില്‍ 15 എണ്ണം ശരിയാക്കുന്നതുവരെ പരീക്ഷയില്‍ സംബന്ധിക്കാം എന്നാണ് നിലവിലെ നിയമം. ഇതിലും മാറ്റമുണ്ടാകും.

ഓസ്‌ട്രേലിയയിലേക്ക് വരുന്നയാള്‍ രാജ്യത്തിന്റെ മൂല്യങ്ങള്‍ ആദരിക്കാന്‍ തയ്യാറാവുന്ന വിധത്തിലേക്ക് സംവിധാനത്തില്‍ മാറ്റം വരുത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കാന്‍ബറയില്‍ നടന്ന ഒരു ചടങ്ങിനിടെ പ്രധാനമന്ത്രി പറഞ്ഞു.


Also Read: ഷൂട്ടിങ് കഴിഞ്ഞാല്‍ വീട്ടില്‍ പോകുന്നതല്ല എന്റെ രീതി; നിവിന്‍ പോളി


പൗരത്വം ലഭിക്കുന്നതിന് മുമ്പായി സമൂഹവുമായി അപേക്ഷകര്‍ ഏകീകരിക്കപ്പെട്ടുവെന്നും ഉറപ്പാക്കേണ്ടിയിരിക്കുന്നുവെന്ന് കുടിയേറ്റ മന്ത്രി പീറ്റര്‍ ഡട്ടന്‍ പറഞ്ഞു. അതേസമയം, 457 വിസ പദ്ധതി അതിന്റെ ഉദ്ദേശലക്ഷ്യം നിറവേറ്റിയെന്നും അതിനാലാണ് പിന്‍വലിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement