Categories

ഓസീസ് കുതിപ്പിന് പാക് കടിഞ്ഞാണ്‍

കൊളംബോ: തോല്‍വിയറിയാതെയുള്ള ആസ്‌ട്രേലിയന്‍ കുതിപ്പിന് പ്രമേദാസ സ്റ്റേഡിയത്തില്‍ പാക്കിസ്ഥാന്‍ കടിഞ്ഞാണിട്ടു. ആവേശപ്പോരാട്ടത്തിനൊടുവില്‍ നാലുവിക്കറ്റിനാണ് പാക്കിസ്ഥാന്‍ കംഗാരുക്കളെ തോല്‍പ്പിച്ചത്. സ്‌കോര്‍: ആസ്‌ട്രേലിയ 176. പാക്കിസ്ഥാന്‍ 6/178 . 44 റണ്‍സെടുത്ത് ടീമിനെ വിജയത്തിലെത്തിയ ഉമര്‍ അക്മലാണ് കളിയിലെ കേമന്‍.

കരുതലോടെയായിരുന്നു ആസ്‌ട്രേലിയയുടെ തുടക്കം. വാട്ട്‌സണെ തുടക്കത്തിലേ നഷ്ടപ്പെട്ടെങ്കിലും ക്യാപ്റ്റന്‍ പോണ്ടിംഗും (19) ഹാഡിനും (42) ചേര്‍ന്ന് ടീമിനെ മെല്ലെ മുന്നോട്ടു നയിച്ചു. എന്നാല്‍ സ്പിന്‍ ആക്രമണമെത്തിയതോടെ കംഗാരുക്കളുടെ മുട്ടിടിക്കാന്‍ തുടങ്ങി. റണ്‍നിരക്ക് മൂന്നിനും താഴെയെത്തിയതോടെ ആസ്‌ട്രേലിയന്‍ താരങ്ങള്‍ കൂറ്റനടിക്ക് മുതിരാന്‍ തുടങ്ങി.

എന്നാല്‍ കൃത്യതയോടെ പന്തെറിഞ്ഞ പാക് ബൗളര്‍മാര്‍ കംഗാരു ബാറ്റ്‌സ്മാന്‍മാര്‍ക്ക് യാതൊരവസരവും നല്‍കിയില്ല. 34 റണ്‍സെടുത്ത ക്ലാര്‍ക്കും 25 റണ്‍സെടുത്ത സ്മിത്തും മാത്രമാണ് ആസ്‌ട്രേലിയക്കായി കുറച്ചെങ്കിലും നല്ല പ്രകടനം നടത്തിയത്. ഉമര്‍ ഗുല്‍ മൂന്നും അബ്ദുള്‍ റസാഖ് രണ്ടും വിക്കറ്റെടുത്തു.

177 വിജയലക്ഷ്യം കണ്ടിറങ്ങിയ പാക്കിസ്ഥാന് വന്‍ തകര്‍ച്ചയാണ് നേരിടേണ്ടി വന്നത്. 98ന് നാല് എന്ന നിലയില്‍ ടീം പതറവേയാണ് ഉമര്‍ അക്മല്‍ ക്രീസിലെത്തിയത്. ആസ്‌ട്രേലിയന്‍ ബൗളിംഗിനെ സമചിത്തതയോടെ നേരിട്ട അക്മല്‍ ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു. പാക്കിസ്ഥാനായി അസാദ് ഷഫീഖ് 46 റണ്‍സും യൂനിസ് ഖാന്‍ 31 റണ്‍സും അഅബ്ദുള്‍ റസാഖ് 20 റണ്‍സും നേടി.

ആസ്‌ട്രേലിയക്കായി ബ്രെറ്റ് ലീ നാലുവിക്കറ്റ് വീഴ്ത്തി. എന്നാല്‍ ലീക്ക് മികച്ച പിന്തുണ ലഭിക്കാതിരുന്നത് ടീമിനെ കാര്യമായി ബാധിച്ചു.

നാണംകെട്ട് ബംഗ്ലാദേശ് പുറത്ത്

മിര്‍പുര്‍: ജയത്തില്‍ കുറഞ്ഞ ഒന്നും മതിയാകില്ലെന്ന യാഥാര്‍ത്ഥ്യം മനസിലാക്കി കളിക്കാനിറങ്ങിയ ബംഗ്ലാദേശ് ഒന്നു പൊരുതാന്‍ പോലും കൂട്ടാക്കാതെ തോറ്റു. ദക്ഷിണാഫ്രിക്കയോട് 206 റണ്‍സിന്റെ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയാണ് ബംഗ്ലാ കടുവകള്‍ ലോകകപ്പിനോട് സലാം പറഞ്ഞത്. സ്‌കോര്‍: ദക്ഷിണാഫ്രിക്ക 8/284. ബംഗ്ലാദേശ് 78. ബംഗ്ലാദേശ് മുന്‍നിരയെ അരിഞ്ഞിട്ട പേസര്‍ ടോട്ട്‌സോബെയാണ് കളിയിലെ താരം.

ക്വാര്‍ട്ടറിലെത്തിയെങ്കിലും ദക്ഷിണാഫ്രിക്കന്‍ പോരാട്ടത്തിന്റെ വീര്യം കുറഞ്ഞിരുന്നില്ല. അംലയും 51, സ്മിത്തും 45 ചേര്‍ന്ന് അവര്‍ക്ക് മികച്ച തുടക്കം നല്‍കി. തുടര്‍ന്ന് ക്രീസില്‍ ഒത്തുചേര്‍ന്ന കാലിസ് (69) തന്റെ മികച്ച പ്രകടനം ഒകിക്കല്‍ക്കൂടി ആവര്‍ത്തിച്ചു. ഡൂപ്ലെസ്സിയുടെ മികച്ച പ്രകടനം (52) കൂടിയായപ്പോള്‍ ടീം സ്‌കോര്‍ 284ലെത്തി.

എന്നാല്‍ സ്‌റ്റെയിനു പകരം കളിക്കാനിറങ്ങിയ ടോട്‌സൊബെ ബംഗ്ലാദേശ് മുന്‍നിരയെ പിഴുതെറിഞ്ഞു. അഞ്ചോവറില്‍ 14 റണ്‍സ് വഴങ്ങി മൂന്നുവിക്കറ്റാണ് ഈ പേസര്‍ വീഴ്ത്തിയത്. സ്പിന്നര്‍ പീറ്റേഴ്‌സണ്‍ നാലുവിക്കറ്റ് വീഴ്ത്തി. ബംഗ്ലാ നിരയില്‍ ഷാക്കിബ് അല്‍ ഹസന്‍ മാത്രമാണ് രണ്ടക്കം കണ്ടത്.

ബംഗ്ലാദേശ് പുറത്തായതോടെ ഗ്രൂപ്പ് ബി യില്‍നിന്ന് ഇന്ത്യയും ഇംഗ്ലണ്ടും വെസ്റ്റ്ഇന്‍ഡീസും ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പം ക്വാര്‍ട്ടറിലെത്തി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ