എഡിറ്റര്‍
എഡിറ്റര്‍
ഇംഗ്ലണ്ടിനെയും പാകിസ്ഥാനെയും മറികടന്ന് ടെസ്റ്റ് റാങ്കിങ്ങില്‍ ഓസ്‌ട്രേലിയ മൂന്നാം സ്ഥാനത്ത്
എഡിറ്റര്‍
Sunday 5th January 2014 5:02pm

australia2

ദുബായ്: ആഷസ് ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിനെ 5-0 നെ തറപറ്റിച്ച് ഓസ്‌ട്രേലിയ ടെസ്റ്റ് റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തെത്തി. അതേസമയം ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യ രണ്ടാം സ്ഥാനം നിലനിര്‍ത്തി.

സിഡ്‌നിയില്‍ ഇന്നു നടന്ന അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇഗ്ലെണ്ടിനെതിരെ  നേടിയ 281 റണ്‍ വിജയമാണ് റാങ്കിങ്ങ് പട്ടികയില്‍  ഓസ്‌ട്രേലിയയെ മൂന്നാം സ്ഥാനത്തെത്താന്‍ സഹായിച്ചത്.

5-0 സീരിസ് വിജയമാണ് ഓസ്‌ട്രേലിയയെ 10 പോയിന്റ് നേടി 111 പോയിന്റോടെ ഇന്ത്യയ്ക്ക് പിറകെയെത്താന്‍ സഹായിച്ചതെന്ന് ഐ.സി.സി പ്രസ്താവനയില്‍ പറഞ്ഞു.

ഒന്‍പത്  റേറ്റിങ്ങ് പോയിന്റോടെ 107 പോയിന്റുമായി ഇംഗ്ലണ്ട്  നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

133 പോയിന്റോടെ സൗത്ത് ആഫ്രിക്ക പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായി തന്നെ തുടരുന്നു. 101 പോയിന്റോടെ ആഷസ് സീരിസില്‍ അഞ്ചാം സ്ഥാനക്കാരായി പ്രവേശിച്ച ഓസ്‌ട്രേലിയ 4-0 ലീഡുമായി റാങ്കിങ്ങ് പട്ടികയില്‍ നാലാം സ്ഥാനം ഉറപ്പിച്ചിരുന്നു.

മൈക്കള്‍ ക്ലാര്‍ക്കിന്റെ ടീമിന് സിഡ്‌നി ടെസ്റ്റില്‍ സമനിലയോ വിജയമോ ആവശ്യമായിരുന്നു പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്താന്‍.

Advertisement