സിഡ്‌നി: ഓസ്‌ട്രേലിയയില്‍ മറ്റൊരു ഇന്ത്യക്കാരന്‍ കൂടി ആക്രമിക്കപ്പെട്ടു. 11 വര്‍ഷമായി ഓസ്‌ട്രേലിയയില്‍ സ്ഥിരതമാസമാക്കിയ ഇന്ത്യന്‍ വംശജനായ 28 കാരനാണ് ആക്രമിക്കപ്പെട്ടത്. ഓസ്‌ട്രേലിയക്കരായ പെണ്‍കുട്ടികളും ആണ്‍കുട്ടികളും ചേര്‍ന്നാണ് ആക്രമിച്ചത്. സിഡ്‌നിയിലെ കൂഗി ബീച്ചില്‍ വെച്ചായിരുന്നു സംഭവം.

കഴിഞ്ഞയാഴ്ച രണ്ട് ഇന്ത്യന്‍ വംശജര്‍ ഓസ്‌ട്രേലിയയില്‍ കൊല്ലപ്പെട്ടിരുന്നു. ഒരാള്‍ കുത്തേറ്റ് മരിക്കുകയും മറ്റൊരാളുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുകയുമായിരുന്നു. ഇതിനു ശേഷം മറ്റൊരു ഇന്ത്യക്കാരനെ ജീവനോടെ കത്തിക്കനും ശ്രമം നടന്നിരുന്നു.

Subscribe Us:

സംഭവങ്ങളെ തുടര്‍ന്ന് ആസ്‌ട്രേലിയയിലെ ഇന്ത്യക്കാര്‍ക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയം സഞ്ചാര മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.