മെല്‍ബണ്‍ : ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വംശജന് നേരെ വീണ്ടും ആക്രമണം. ഓസ്‌ട്രേലിയയിലെ ബല്ലാരറ്റില്‍ ഇന്ത്യന്‍ ടാക്‌സി ഡ്രൈവര്‍ക്കെതിരെയാണ് മദ്യപിച്ച യാത്രക്കാരന്റെ ആക്രമണമുണ്ടായത്.

ടാക്‌സി സര്‍വ്വീസ് സ്റ്റേഷനില്‍ നിര്‍ത്തിയപ്പോള്‍ ക്ഷുഭിതനായ യാത്രക്കാരന്‍ ഡ്രൈവറെ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്യുകയായിരുന്നു. അക്രമിയെ പിടികൂടിയിട്ടുണ്ടെന്നും വധ ഭീഷണി മുഴക്കിയതിനും ആക്രമിച്ചതിനും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ഓസ്‌ട്രേലിയന്‍ പോലീസ് അറിയിച്ചു.

Subscribe Us: