ബാംഗ്ലൂര്‍: ഇന്ത്യക്കെതിരായ ബാംഗ്ലൂര്‍ ടെസ്റ്റില്‍ ആസ്‌ട്രേലിയക്ക് മികച്ച തുടക്കം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസ് ആദ്യദിനം കളിനിര്‍ത്തുമ്പോള്‍ അഞ്ചുവിക്കറ്റിന് 285 എന്ന നിലയിലാണ്. 43 റണ്‍സോടെ നോര്‍ത്തും എട്ടു റണ്‍സോടെ പെയ്‌നുമാണ് ക്രീസില്‍.

വാട്ട്‌സണും(57) കാറ്റിച്ചും(43) ചേര്‍ന്ന് മികച്ച തുടക്കമാണ് ഓസീസിന് സമ്മാനിച്ചത്. എന്നാല്‍ ഇരുവരും പെട്ടെന്ന് മടങ്ങിയതോടെ ഓസീസ് സമ്മര്‍ദ്ദത്തിലായി. എന്നാല്‍ ക്യാപ്റ്റന്‍ പോണ്ടിംഗും (77)മൈക്ക് ഹസിയും(34) ചേര്‍ന്ന് ടീമിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിക്കുകയായിരുന്നു. ഇന്ത്യക്കായി ഹര്‍ഭജന്‍ രണ്ടും സഹീര്‍, ഓജ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.