Categories

ആസിഫ്, ആമിര്‍ കസറി: ആദ്യടെസ്റ്റില്‍ ആസ്‌ട്രേലിയ വിയര്‍ക്കുന്നു

ലണ്ടന്‍: പാക്കിസ്ഥാനെതിരേയുള്ള ആദ്യടെസ്റ്റിന്റെ ആദ്യദിനം ആസ്‌ട്രേലിയ വന്‍ തകര്‍ച്ചയെ നേരിടുന്നു. വെളിച്ചക്കുറവിനെത്തുടര്‍ന്ന് കളി നിര്‍ത്തുമ്പോള്‍ 9 ന് 229 എന്ന പരിതാപകരമായ നിലയിലാണ് കംഗാരുക്കള്‍.

3 വിക്കറ്റുവീതം വീഴ്ത്തിയ മുഹമ്മദ് ആമിറും മുഹമ്മദ് ആസിഫുമാണ് കംഗാരുക്കളെ തകര്‍ത്തത്. മുന്നുവിക്കറ്റുവീഴ്ത്തിയ അമീര്‍ കംഗാരുക്കളെ തുടക്കത്തിലേ പിടിച്ചുകെട്ടി. തുടര്‍ന്നായിരുന്നു ആസിഫിന്റെ പ്രകടനം. ഏഴുപന്തുകള്‍ക്കുള്ളില്‍ റണ്‍സൊന്നും വിട്ടുകൊടുക്കാതെ 3 വിക്കറ്റാണ് ആസിഫ് വീഴ്ത്തിയത്. ആസ്‌ട്രേലിയക്കായി കാറ്റിച്ച് 80 ും ഹസി 39 ും റണ്‍സെടുത്തു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.