അഡ്‌ലെയ്ഡ്: ഫീല്‍ഡിംഗിലെയും ബൗളിംഗിലെയും പോരായ്മയാണ് തോല്‍വിയിലേക്ക് നയിച്ചതെന്ന് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്. ഇന്നലത്തെ കളിയില്‍ ബൗളര്‍മാര്‍ തികഞ്ഞ പരാജയമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി

‘ഇന്നലെ വളരെ അലസമായാണ് ഞങ്ങള്‍ കളിച്ചത്. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. സാധാരണത്തെ ടീം സ്പിരിറ്റ് ഇന്നലെ ഇല്ലായിരുന്നു. തോല്‍വിയ്ക്ക് ശേഷം ടീം അംഗങ്ങളെല്ലാം വളരെ നിരാശയിലായിരുന്നു. ഞങ്ങള്‍ കളിയില്‍ വിജയിക്കുമെന്ന് അമിതമായി വിശ്വസിച്ചു. തുടര്‍ച്ചയായ വിജയം നല്‍കിയ അമിത ആത്മവിശ്വാസമായിരിക്കാം തോല്‍വിയിലേക്ക് നയിച്ചത്. ഇനി വരുന്ന കളിയില്‍ തീര്‍ച്ചയായും ശക്തമായി തിരിച്ചുവരും. ശ്രീലങ്കയ്ക്കും ഇന്ത്യയ്ക്കുമെതിരെ മികച്ച പ്രകടനം തന്നെ പുറത്തെടുക്കും’. ക്ലാര്‍ക്ക് വ്യക്തമാക്കി.

അഡ്‌ലെയ്ഡ് ഏകദിനത്തില്‍ ഇന്ത്യയോട് പരാജയപ്പെട്ട ശേഷം സംസാരിക്കുകയായിരുന്നു ക്ലാര്‍ക്ക്. ഇന്ത്യയ്ക്ക് വിജയം നല്‍കിയത് ധോണിയുടെ മികച്ച ഫിനീഷിംഗ് ആയിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. ധോണി നല്ലൊരു സ്‌ട്രൈക്കര്‍ ആണെന്നും അവസാന ഓവറില്‍ പറത്തിയ സിക്‌സര്‍ പോലുള്ള ഷോട്ടുകള്‍ ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Malayalam News

Kerala News In English