സിഡ്‌നി: തോല്‍വിയില്‍ നിന്നും തോല്‍വിയിലേക്ക് കൂപ്പുകുത്തുന്ന ആസ്‌ട്രേലിയന്‍ ടീം വരാനിരിക്കുന്ന ആഷസ് പരമ്പര തിരിച്ചുപിടിക്കില്ലെന്ന് ആരാധകര്‍ വിശ്വസിക്കുന്നു. ആസ്ട്രിലേയയില്‍ നടന്ന ഓണ്‍ലൈന്‍ പോളിലാണ് ആരാധകര്‍ അവരുടെ അമര്‍ഷം രേഖപ്പെടുത്തിയിരിക്കുന്നത്. ആഷസിനായുള്ള ടീമിന്റെ കോച്ചായി ഷെയിന്‍ വോണിനെ നിയമിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

തുടര്‍ച്ചയായ ഏഴാം ഏകദിനതോല്‍വി ഏറ്റുവാങ്ങിയതാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. നിലവിലെ ടീമിന്റെ സ്ഥിതിക്ക് കാരണക്കാര്‍ സെലക്ടര്‍മാരാണെന്ന് പോളില്‍ പങ്കെടുത്ത 74 % ആളുകളും വിശ്വസിക്കുന്നു.

മൈക്കല്‍ ക്ലാര്‍ക്ക് ഓസീസ് ടീമിന്റെ അടുത്ത ക്യാപ്റ്റാനാക്കുന്നതിലും അവര്‍ എതിര്‍പ്പ രേഖപ്പെടുത്തി. കഴിഞ്ഞവര്‍ഷം നഷ്ടപ്പെട്ട ആഷസ് തിരിച്ചുപിടിക്കാന്‍ നിലവിലെ സ്ഥിതിയില്‍ ഓസീസ് ടീമിന് കഴിയില്ലെന്ന് 57 ശതമാനം ആളുകളും വിശ്വസിക്കുന്നു. നവംബര്‍ 25 മുതലാണ് ആവേശകരമായ ആഷസ് പരമ്പര ആരംഭിക്കുന്നത്.