ബംഗളൂരു: തുടര്‍ച്ചയായ പത്ത് വിജയങ്ങളെന്ന റെക്കോഡ് 21 റണ്‍സ് അരികെ ഇന്ത്യക്ക് നഷ്ടപ്പെട്ടു. തുടര്‍ച്ചയായ തോല്‍വികള്‍ സമ്മാനിച്ച നാണക്കേടുമായി ഇറങ്ങിയ ഓസീസ് കോഹ്‌ലിയെയും സംഘത്തെയും നിശ്ചിത ഓവറില്‍ 313 റണ്‍സിന് പിടിച്ചുകെട്ടി പരമ്പരയിലെ ആദ്യ വിജയം ആഘോഷിക്കുകയായിരുന്നു.

ഇന്ത്യയ്ക്കായി രഹാനെ 53 ഉം രോഹിത് ശര്‍മ്മ 65 നേടി മികച്ച തുടക്കം നല്‍കിയിരുന്നു. ഹാര്‍ദ്ദിക് പാണ്ഡ്യ 41 റണ്‍സും നേടിയിരുന്നു.


Also Read: ‘കുറുന്തോട്ടിക്കും വാതമോ?’; ഒടുവില്‍ ധോണിയ്ക്കും സ്റ്റമ്പിംഗ് പിഴച്ചു; വിശ്വസിക്കാനാകാതെ ധോണിയും ആരാധകരും, വീഡിയോ കാണാം


നേരത്തെ റെക്കോര്‍ഡ് കൂട്ടു കെട്ടിലൂടെ വാര്‍ണറും ഫിഞ്ചും ഓസീസ് പടയെ മികച്ച സ്‌കോറിലെത്തിച്ചിരുന്നു. 124 റണ്‍സുമായി വാര്‍ണറായിരുന്നു ആക്രമണത്തിന്റെ മുന്നില്‍. 94 എടുത്ത് ഫിഞ്ചും കട്ട സപ്പോര്‍ട്ട് നല്‍കി. ഹാന്‍സ്‌കോമ്പ് 43 റണ്‍സെടുത്ത് അവസാന ഓവറുകളില്‍ നിര്‍ണ്ണായക പ്രകടനം പുറത്തെടുക്കുകയായിരുന്നു.