ന്യൂദല്‍ഹി: ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പഠനത്തിനായി തല്‍ക്കാലം ഓസ്‌ട്രേലിയയിലേക്ക് പോകരുതെന്ന് വിദേശ കാര്യമന്ത്രാലയം നിര്‍ദേശിച്ചു. ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വംശജര്‍ക്ക് നേരെ അക്രമം വ്യാപകമായ സാഹചര്യത്തിലാണ് നിര്‍ദേശം. നേരത്തെ ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ പ്രത്യേക യാത്രാ മാര്‍ഗ നിര്‍ദേശം നല്‍കിയിരുന്നു.

അക്രമികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും കഴിഞ്ഞ ദിവസവും നാല് ഇന്ത്യന്‍ വംശജര്‍ ആക്രമിക്കപ്പെട്ട സാഹചര്യത്തിലാണ് ഇപ്പോള്‍ പുതിയ നിര്‍ദേശം വന്നിരിക്കുന്നത്. നിരവധി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഓസ്‌ട്രേലിയന്‍ ക്യാമ്പസില്‍ പഠനം നടത്തുന്നുണ്ട്. വിദേശ കാര്യമന്ത്രാലയത്തിന്റെ നിര്‍ദേശം ഓസ്‌ട്രേലിയക്ക് തിരിച്ചിടിയായിരിക്കയാണ്.