ലണ്ടന്‍: ഇന്ത്യന്‍ വംശജര്‍ക്കെതിരെയുള്ള ആക്രമണങ്ങളെക്കുറിച്ച് പഠിക്കാന്‍ ഓസ്‌ട്രേലിയ ഉന്നതതല സംഘത്തെ നിയോഗിച്ചു. ഈ ആഴ്ച അവസാനം സംഘം ആദ്യ യോഗം ചേരുമെന്ന് ഇന്ത്യന്‍ വിദേശ കാര്യമന്ത്രി എസ് എം കൃഷ്ണ അറിയിച്ചു.

ലണ്ടനില്‍ ഓസ്‌ട്രേലിയന്‍ വക്താവ് സ്റ്റീഫന്‍ സ്മിത്തുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് കൃഷ്ണ ഇക്കാര്യം വ്യക്തമാക്കിയത്. പഠനം പൂര്‍ത്തിയായാല്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഇതു സംബന്ധിച്ച് വിവരങ്ങള്‍ ഇന്ത്യക്ക് കൈമാറും. അക്രമങ്ങള്‍ തടയുന്നതിന്റെ ഭാഗമായി ഓസ്‌ട്രേലിയയില്‍ കമ്യൂണിറ്റി പോലീസിങ് നടപ്പാക്കുന്നതിന് നടപടികളെടുത്ത് വരികയാണെന്നും കൃഷ്ണ പറഞ്ഞു.