മെല്‍ബണ്‍: ഇന്ത്യന്‍ വംശജരായ രണ്ട് വിദ്യാര്‍ഥികള്‍ക്ക് ഓസ്‌ട്രേലിയയില്‍ മര്‍ദനമേറ്റതായി റിപ്പോര്‍ട്ട്. മെല്‍ബണില്‍ എട്ട് പേരടങ്ങുന്ന സംഘമാണ് അക്രമണം നടത്തിയത്. 18 വയസുള്ള ഒരു വിദ്യാര്‍ഥിയുടെ ചെവിക്ക് മൂര്‍ച്ചയുള്ള ആയുധം കൊണ്ട് മുറിവേറ്റിട്ടുണ്.

22 വയസുള്ള മറ്റൊരാളുടെ പരിക്ക് അത്ര സാരമുള്ളതല്ലെന്ന് പോലീസ് അറിയിച്ചു. ചെവിക്ക് പരിക്കേറ്റ വിദ്ാര്‍ഥിയെ സെന്റ് വിന്‍സ്റ്റണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.