എഡിറ്റര്‍
എഡിറ്റര്‍
‘ഒഫീഷലിനെ കോഹ്‌ലി ബോട്ടിലു കൊണ്ട് തല്ലി, കുംബ്ലെ അരങ്ങിന് പിന്നില്‍ കരുക്കള്‍ നീക്കുന്നു’; ടീം ഇന്ത്യയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ഓസീസ് ദിനപത്രം
എഡിറ്റര്‍
Friday 10th March 2017 7:43pm

മുംബൈ: ഡി.ആര്‍.എസ് വിവാദത്തില്‍ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തിനും പീറ്റര്‍ ഹാന്‍കോമ്പിനും എതിരായ പരാതി ബി.സി.സി.ഐ പിന്‍വലിച്ചെങ്കിലും വിവാദത്തെ അങ്ങനെ വിടാന്‍ തയ്യാറല്ല ഓസീസ് ദിനപത്രമായ ദ ഡെയ്‌ലി ടെലഗ്രാഫ്.

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയ്ക്കും കോച്ച് അനില്‍ കുംബ്ലെയ്ക്കും എതിരെ ഗുരുതര ആരോപണവുമായാണ് ഓസീസ് പത്രം വ്യാഴാഴ്ച്ച പുറത്തിറങ്ങിയത്. വിരാടും കുംബ്ലെയും ബംഗളൂരു ടെസ്റ്റിനിടെ മോശമായി പെരുമാറിയെന്നാണ് ഡെയ്‌ലി ടെലഗ്രാഫ് ആരോപിക്കുന്നത്.

ശീതള പാനീയത്തിന്റെ ബോട്ടിലുപയോഗിച്ച് ഇന്ത്യന്‍ നായകന്‍ ഓസീസുകാരനായ ഒഫീഷ്യലിനെ മര്‍ദ്ദിച്ചെന്നാണ് ഓസീസ് പത്രം പറയുന്നത്. മത്സരത്തിനിടെ അമ്പയര്‍മാരുടെ മുറിയിലേക്ക് പാഞ്ഞടുത്ത കുംബ്ലെ കോഹ്‌ലിയുടെ പുറത്താകലിനെ ചൊല്ലി കയര്‍ത്തെന്നും പത്രത്തിലുണ്ട്.

കോഹ്‌ലിയെ മുന്നില്‍ നിര്‍ത്തി അണിയറയില്‍ കരുക്കള്‍ നീക്കുന്നത് കുംബ്ലെയാണെന്നും പത്രം ആരോപിക്കുന്നു. ഓസീസ് ഡ്രസിംഗ് റൂമിലേക്ക് നോക്കി ഹാന്‍ഡ്‌സ് കോമ്പിനെ ലക്ഷ്യമാക്കി കഴുത്തറുക്കുമെന്ന് വിരാട് ആംഗ്യം കാണിച്ചെന്നാണ് മറ്റൊരു ആരോപണം.


Also Read: ആര്‍.എസ്.എസ് അനുകൂല ആശയങ്ങള്‍ പഠിപ്പിക്കുന്നു; ബംഗാളിലെ 125 സ്‌കൂളുകള്‍ക്ക് സര്‍ക്കാറിന്റെ കാരണം കാണിക്കല്‍ നോട്ടീസ്


മുന്‍ ശ്രീലങ്കന്‍ നായകനും ഇതിഹാസ താരവുമായ അര്‍ജ്ജുന രണതുങ്കെയ്ക്ക് ശേഷം ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും നീചനായ നായകനാണ് കോഹ്‌ലിയെന്നും പത്രത്തില്‍ പറയുന്നു.

ബാംഗ്ലൂര്‍ ടെസ്റ്റിന്റെ സ്പിരിറ്റ് കോഹ്ലിയാണ് നഷ്ടപ്പെടുത്തിയത്. ഫീല്‍ഡിലും പുറത്തും നടത്തിയ മോശം പെരുമാറ്റത്തില്‍ നടപടി എടുക്കാത്തത് വഴി കോഹ്ലിയുടെ അരാജകത്വത്തിന് ഐസിസി ഫലത്തില്‍ പച്ചക്കൊടി കാട്ടിയിരിക്കുകയാണെന്നും പത്രം കുറ്റപ്പെടുത്തുന്നു.

Advertisement