Categories

ലീഡ്‌സ് ടെസ്റ്റ്: ആസ്‌ട്രേലിയ തകര്‍ന്നു

ലീഡ്‌സ്: പാക്കിസ്താനെതിരായ രണ്ടാംക്രിക്കറ്റ് ടെസ്റ്റില്‍ ആസ്‌ട്രേലിയ തകര്‍ന്നു. ആദ്യംബാറ്റ് ചെയ്ത കംഗാരുക്കള്‍ വെറും 88 റണ്‍സിന് ഓള്‍ഔട്ടായി. 3 വിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ് ആസിഫും ആമിറുമാണ് കംഗാരുക്കളെ തകര്‍ത്തത്. മറുപടി ബാറ്റ് ചെയ്യുന്ന പാക്കിസ്താന്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍െസെടുത്തിട്ടുണ്ട്.

പേരുകേട്ട ആസ്‌ട്രേലിയന്‍ ബാറ്റിംഗ് നിര ചീട്ടുകൊട്ടാരംപോലെ തകരുന്ന കാഴ്ച്ചയാണ് ലീഡ്‌സില്‍ കണ്ടത്. ആസ്‌ട്രേലിയയുടെ നാല് കളിക്കാര്‍ക്ക് മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ. 16 റണ്‍സെടുത്ത നോര്‍ത്ത് ആണ് ടോപ് സ്‌കോറര്‍.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.