എഡിറ്റര്‍
എഡിറ്റര്‍
കടുത്ത ചൂട്: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നിര്‍ത്തിവച്ചു
എഡിറ്റര്‍
Thursday 16th January 2014 2:11pm

australian-open

മെല്‍ബണ്‍: കടുത്ത ചൂട് കാരണം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നിര്‍ത്തി വച്ചു. താപനില 40 ഡിഗ്രി സെല്‍ഷ്യസ് ആയതിനെത്തുടര്‍ന്നാണ് മല്‍സരങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തി വച്ചത്.

തുറന്ന കോര്‍ട്ടുകളിലെ മല്‍സരങ്ങളാണ് നിര്‍ത്തിവച്ചത്. മേല്‍ക്കൂരയുള്ള റോഡ് ലിവര്‍ അരീനയിലും ഹിസെന്‍സ് അരീനയിലും മല്‍സരങ്ങള്‍ തുടരുമെന്ന് സംഘാടകര്‍ അറിയിച്ചു.

കനത്ത ചൂടില്‍ മല്‍സരിക്കാന്‍ കളിക്കാര്‍ക്ക് ബുദ്ധിമുട്ടുള്ളതിനാലാണ് മല്‍സരം താല്‍ക്കാലികമായി നിര്‍ത്തിവച്ചതെന്ന് ടൂര്‍ണമെന്റ് ഡയറക്ടര്‍ ക്രെയ്ഗ് ടിലെ പറഞ്ഞു.

ഒരു കളിക്കാരനും ബോള്‍ ബോയും ബോധരഹിതരായതോടെയാണ് മല്‍സരം നിര്‍ത്തി വയ്ക്കാന്‍ ടൂര്‍ണമെന്റ് റഫറി വെയ്ന്‍ മെക് എവെന്‍ നിര്‍ദേശിച്ചത്.
പുരുഷ വിഭാഗത്തില്‍ ജോ വില്‍ഫ്രഡ് സോംഗ-തോമസ് ബെല്ലൂച്ചി മല്‍സരവും ആന്ദ്രെ സെപ്പി-ഡൊണാള്‍ഡ് യങ് മല്‍സരവും ചൂട് കാരണം തടസപ്പെട്ടിരുന്നു.

2009നു ശേഷം ഇതാദ്യമായാണ് ചൂട് കാരണം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മല്‍സരം നിര്‍ത്തി വയ്ക്കുന്നത്.

തുടര്‍ച്ചയായ നാലാം ദിനമാണ് മെല്‍ബണിലെ താപനില 40 ഡിഗ്രിയിലെത്തുന്നത്. കഴിഞ്ഞ 100 വര്‍ഷത്തിനിടെ താപനില ഇത്ര ഉയര്‍ന്നിട്ടില്ലെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്.

Advertisement