എഡിറ്റര്‍
എഡിറ്റര്‍
മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഭാര്യ നടത്തുന്ന സംഗീത പരിപാടിയ്ക്ക് ടിക്കറ്റ് വിറ്റഴിക്കാന്‍ പൊലീസിനെ നിര്‍ബന്ധിച്ച് ബി.ജെ.പി സര്‍ക്കാര്‍; വില്‍ക്കേണ്ടത് സീറ്റിന് 51000 രൂപ വില വരുന്ന ടിക്കറ്റ്
എഡിറ്റര്‍
Wednesday 16th August 2017 12:13pm

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ ഭാര്യ നടത്തുന്ന സംഗീത പരിപാടിയുടെ ടിക്കറ്റ് വിറ്റഴിക്കാന്‍ സംസ്ഥാനത്തെ പൊലീസ് സേനയുടെ മേല്‍ സര്‍ക്കാരിന്റെ സമ്മര്‍ദ്ദം.

ഔറംഗാബാദ് പൊലീസ് സംഘടിപ്പിച്ച പൊലീസ് രജനി എന്ന പരിപാടിയുടെ ടിക്കറ്റ് വില്‍ക്കാനാണ് പൊലീസിന് മേല്‍ സമ്മര്‍ദ്ദമുള്ളത്. ഒരു സീറ്റിന് 51000 രൂപ വിലവരുന്ന ടിക്കറ്റുകളാണ് വില്‍ക്കേണ്ടത്. പൊലീസ് രജനിയുടെ ഗുഡ്‌വില്‍ അംബാസിഡറാണ് ഫട്‌നാവിസിന്റെ ഭാര്യ അമൃത ഫട്‌നാവിസ്. പരിപാടിയില്‍ അമൃതയാണ് മിക്ക ഗാനങ്ങളും പാടുന്നത്. 400 പേര്‍ക്കാണ് പരിപാടിയില്‍ പങ്കെടുക്കാനാവുക.


Dont Miss അമ്പലം പണിയാനായി സ്വന്തം വീട് വിട്ടുനല്‍കി യു.പിയിലെ മുസ്‌ലീം വയോധികന്‍; വീഡിയോ കാണാം


ഔറംഗാബാദ് പൊലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെയടക്കം 15 പൊലീസ് സ്റ്റേഷനുകള്‍ക്കാണ് ടിക്കറ്റ് വിറ്റഴിക്കാനുള്ള നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ പൊലീസ് കമ്മീഷര്‍ തയ്യാറായിട്ടില്ല.

മുന്‍ മന്ത്രി കമല്‍കിഷോര്‍ കദത്തിന്റെ നേതൃത്വത്തിലുള്ള മഹാത്മാഗാന്ധി മിഷനും ഔറംഗാബാദ് സിറ്റി പൊലീസുമാണ് ചാരിറ്റി മ്യൂസിക്കല്‍ കണ്‍സേര്‍ട്ടിന് നേതൃത്വം കൊടുക്കുന്നത്. എന്നാല്‍ ഇത്രയും വലിയ തുകയ്ക്ക് ടിക്കറ്റ് വിറ്റഴിക്കപ്പെടുന്നതിനെതിരെ വ്യാപക വിമര്‍ശനം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.

അതേസമയം ടിക്കറ്റ് വിറ്റഴിക്കാന്‍ പൊലീസുകാരെ നിര്‍ബന്ധിച്ച ബി.ജെ.പി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. വിഷയത്തില്‍ ഔറംഗാബാദ് പൊലീസ് കമ്മീഷര്‍ വിശദീകരണം നല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ആരാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയതെന്നും ഈ തുക മറ്റേതെങ്കിലും തരത്തില്‍ ചിലവാക്കപ്പെടുന്നുണ്ടോ എന്ന കാര്യത്തിലും വ്യക്തത വേണമെന്നും മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി സച്ചിന്‍ സാവന്ത് പറഞ്ഞു.

Advertisement