എഡിറ്റര്‍
എഡിറ്റര്‍
ഓങ്‌ സാന്‍ സ്യൂചിക്ക് സിവിലിയന്‍ ബഹുമതി സമ്മാനിച്ചു
എഡിറ്റര്‍
Thursday 20th September 2012 11:52am

വാഷിങ്ടണ്‍: മ്യാന്‍മറിലെ ജനാധിപത്യ പോരാളി ഓങ്‌ സാന്‍ സ്യൂചിയ്ക്ക് അമേരിക്കന്‍ കോണ്‍ഗ്രസിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ കോണ്‍ഗ്രഷനല്‍ ഗോള്‍ഡ് മെഡല്‍ സമ്മാനിച്ചു.

ജനാധിപത്യ പോരാട്ടങ്ങള്‍ക്ക് സ്യൂചി  നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് അവര്‍ക്ക് ഈ ബഹുമതി നല്‍കിയത്. തടവില്‍ കഴിയവേ 2008ല്‍ പ്രഖ്യാപിക്കപ്പെട്ട പുരസ്‌കാരമാണിത്.

Ads By Google

മ്യാന്‍മറിലെ ജനാധിപത്യ പോരാട്ടങ്ങളില്‍ അമേരിക്ക നല്‍കിയ സഹായത്തിന് സ്യൂചി നന്ദി പറഞ്ഞു. ഒരു പൂര്‍ണ വ്യക്തിയാവാന്‍ സുരക്ഷയും സ്വാതന്ത്ര്യവും ആവശ്യമാണെന്ന് സ്യൂചി അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യമില്ലാത്ത അവസ്ഥ കൂടുതല്‍ മനുഷ്യത്വത്തിനുള്ള സാധ്യതകള്‍ അകറ്റുമെന്ന് അവര്‍ പറഞ്ഞു.

ലോകം മനോഹരമാണെന്നത് തിരിച്ചറിയാന്‍ സുരക്ഷ നല്‍കുന്ന സമാധാനം ആവശ്യമാണ്. സ്വാതന്ത്ര്യമില്ലാത്ത അവസ്ഥയാവട്ടെ കൂടുതല്‍ മനുഷ്യത്വത്തിനുള്ള സാധ്യതകള്‍ അകറ്റുകയും ചെയ്യുന്നുവെന്നും അവര്‍ പറഞ്ഞു.

ബഹുമതി ഏറ്റുവാങ്ങിയ ശേഷം വൈറ്റ് ഹൗസിലെത്തിയ സ്യൂചി യു.എസ് പ്രസിഡന്റ് ബറാക് ഒബാമയുമായി കൂടിക്കാഴ്ച നടത്തി.

രണ്ട് ദശാബ്ദം നീണ്ട തടവില്‍ നിന്ന് 2010ല്‍ മോചിതയായ ശേഷം ഇതാദ്യമായാണ് സ്യൂചി അമേരിക്കയിലെത്തുന്നത്. 17 ദിവസത്തെ യു.എസ് പര്യടനമാണ് സ്യൂചിയുടേത്. സ്യൂചി യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണുമായും കൂടിക്കാഴ്ച നടത്തും. അടുത്തയാഴ്ച യു.എന്‍ പൊതുസഭാ സമ്മേളനത്തില്‍ അവര്‍ പ്രസംഗിക്കും.

Advertisement