എഡിറ്റര്‍
എഡിറ്റര്‍
വിമര്‍ശനം നേരിടേണ്ടി വരുമെന്ന് ഭയം; ഓങ് സാങ് സൂകി ഐക്യരാഷ്ട്രസഭാ സമ്മേളനത്തില്‍ പങ്കെടുക്കില്ല
എഡിറ്റര്‍
Wednesday 13th September 2017 11:16am

ന്യൂയോര്‍ക്ക്: സെപ്റ്റംബര്‍ 20ന് യു.എന്‍ പൊതുസമ്മേളനത്തില്‍ മ്യാന്‍മാര്‍ സ്റ്റേറ്റ് കൗണ്‍സലറായ ഓങ് സാങ് സൂകി പങ്കെടുക്കില്ലെന്ന് അവരുടെ കക്ഷിയായ എന്‍.എല്‍.ഡി (നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി). കാരണം കാണിക്കാതെയാണ് സൂകിയുടെ പിന്‍വാങ്ങല്‍.

റോഹിങ്ക്യന്‍ വിഷയത്തില്‍ കടുത്ത വിമര്‍ശനം നേരിടുന്ന സാഹചര്യത്തിലാണ് അന്താരാഷ്ട്ര വേദിയില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള അവരുടെ തീരുമാനം. റോഹിങ്ക്യന്‍ കൂട്ടക്കൊലയില്‍ ഐക്യരാഷ്ട്ര സഭയടക്കം സൂകിയെ വിമര്‍ശിച്ചിരുന്നു. സൂകിയുടെ നൊബേല്‍ സമ്മാനം തിരിച്ചെടുക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നു.

എന്നാല്‍ അടിയന്തര കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുള്ളത് കൊണ്ടാണെന്നും വിമര്‍ശനങ്ങളെ ഭയന്നല്ല സൂകി പിന്‍വാങ്ങുന്നതെന്നും എന്‍.എല്‍.ഡി വക്താവ് ഓങ് ഷിന്‍ പറഞ്ഞു.

സൂകിക്ക് പകരം മ്യാന്‍മാര്‍ വൈസ്പ്രസിഡന്റ് യു. ഹെന്റി തിയോയാണ് ഐക്യരാഷ്ട്രസഭയിലെത്തുകയെന്ന് ചൈനീസ് ഔദ്യോഗിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

2016 സെപ്റ്റംബറില്‍ സൂകി ആദ്യമായി യു.എന്‍ ജനറല്‍ അസംബ്ലിയില്‍ സംസാരിച്ചപ്പോള്‍ റോഹിങ്ക്യ വിഷയത്തിലെ സര്‍ക്കാര്‍ നിലപാടിനെ ന്യായീകരിച്ചിരുന്നു.

Advertisement