എഡിറ്റര്‍
എഡിറ്റര്‍
റോഹിംഗ്യകളുടെ നിര്‍ബന്ധിത സന്താന നിയന്ത്രണത്തിനെതിരെ സൂചി
എഡിറ്റര്‍
Tuesday 28th May 2013 12:00am

Aung-San-Suu-Kyi

യംഗൂണ്‍: മ്യാന്മാറിലെ ന്യൂനപക്ഷ വിഭാഗമായ റോഹിംഗ്യാ മുസ്‌ലീങ്ങള്‍ക്ക് പിന്തുണയുമായി മ്യാന്‍മാര്‍ വിമോചന നേതാവ് ആങ് സാന്‍ സൂചി. മ്യാന്‍മാറില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന നിര്‍ബന്ധിത കുടുംബാസൂത്രണത്തിനെതിരെയാണ് സൂചി രംഗത്തെത്തിയിരിക്കുന്നത്.

റോഹിംഗ്യാ മുസ്‌ലീംകള്‍ക്ക് രണ്ട് കുട്ടികള്‍ മതിയെന്ന നയമാണ് ഇപ്പോള്‍ മ്യാന്‍മാറില്‍ നടന്നുകൊണ്ടിരിക്കുന്നത്. മ്യാന്‍മാറിലെ ഭൂരിഭക്ഷ വിഭാഗമായ ബുദ്ധരില്‍ ഈ നയം നടപ്പിലാക്കുന്നില്ല.

Ads By Google

മ്യാന്‍മാറില്‍ റോഹിംഗ്യകളുടെ ജനസംഖ്യാ വര്‍ധവന് പുതിയ  നിയമം മൂലം തടയുകയാണ് അധികൃതര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പീഡനമനുഭവിക്കുന്ന വിഭാഗമായാണ് റോഹിംഗ്യകളെ കുറിച്ച് യു.എന്‍ വിലയിരുത്തിയിരിക്കുന്നത്.

റോഹിംഗ്യകള്‍ക്ക് രണ്ട് കുട്ടികള്‍ മതിയെന്ന നിര്‍ബന്ധിത നിയമം മനുഷ്യാവകാശ ലംഘനമാണെന്ന് സൂചി പറഞ്ഞു. ഇതാദ്യമായാണ് റോഹിംഗ്യകള്‍ക്ക് വേണ്ടി സൂചി ശബ്ദമുയര്‍ത്തുന്നത്. റോഹിംഗ്യകള്‍ അനുഭവിക്കുന്ന പീഡനത്തില്‍ സൂചിയുടെ മൗനം ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിരുന്നു.

അതേസമയം, പുതിയ ഉത്തരവ് നടപ്പിലാക്കുന്നതായി തനിക്ക് അറിവില്ലെന്നും സൂചി വ്യക്തമാക്കി.’ വാര്‍ത്ത ശരിയാണെങ്കില്‍ ഇത് നിയമത്തിന് എതിരാണ്.’ സൂചി പറഞ്ഞു. പുതിയ നിയമം ബഹുഭാര്യാത്വം എതിര്‍ക്കുന്നതിനും രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഇല്ലാതിരിക്കാനും വേണ്ടിയാണെന്നാണ് സര്‍ക്കാര്‍ വാദം.

എന്നാല്‍ പുതിയ നയം മ്യാന്‍മാറിലെ മുസ്‌ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ നടപ്പാക്കുന്നതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ദരിദ്ര കുടുംബങ്ങളില്‍ നിയമം  നടപ്പാക്കുന്നത് മൂലം അവരുടെ ജീവിത നിലവാരം കൂടുതല്‍ താഴില്ലെന്നും മ്യാന്‍മാര്‍ ആഭ്യന്തര മന്ത്രി പറഞ്ഞു.

സര്‍ക്കാറിന്റെ പുതിയ നയത്തെ മതമൗലികവാദികളും സ്വാഗതം ചെയ്തു. രാജ്യത്തെ ബംഗാളി വംശജരുടെ വര്‍ധനവ് തടയാന്‍ പുതിയ നിയമം മൂലം കഴിയുമെന്നാണ് ഒരു ബുദ്ധ സന്യാസിയുടെ പ്രതികരണം.

Advertisement