യാങ്കൂണ്‍: നീണ്ട 10 വര്‍ഷത്തെ ഇടവേളക്കുശേഷം മ്യാന്‍മറിന്റെ സ്വാതനന്ത്ര്യപുത്രി ആംങ്‌സാന്‍ സൂകി തന്റെ മകന്‍ കിം ആരിസിനെ കണ്ടു. തായ്‌ലന്റില്‍ കഴിയുകയായിരുന്ന ആരിസിന് പട്ടാളഭരണകൂടം രാജ്യത്തേക്ക് കടക്കാനുള്ള വിസ അനുവദിക്കുകയായിരുന്നു.

ആരിസിനെ സ്വീകരിക്കാനായി സൂകി വിമാനത്താവളത്തിലെത്തിയിരുന്നു. നീണ്ട ഇടവേളക്കുശേഷം മകനെ കാണാനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് സൂകി പറഞ്ഞു. 2000ലാണ് ആരിന്‍ അമ്മയെ അവസാനമായി കണ്ടത്. മൂത്തമകന്‍ അലക്‌സാണ്ടറെ സൂകി കണ്ടിട്ടും വര്‍ഷങ്ങളായി. എന്നാല്‍ വ്യക്തിപരമായ നേട്ടങ്ങള്‍ക്കുപരി മ്യാന്‍മറിലെ ജനങ്ങള്‍ക്കായും ജനാധിപത്യമൂല്യങ്ങള്‍ക്കുമായും പ്രവര്‍ത്തിക്കാനാണ് സൂക്കിയുടെ നീക്കം.