ന്യൂദല്‍ഹി: ജര്‍മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ഓഡിയുടെ സെപ്റ്റംബറിലെ ഇന്ത്യയിലെ വില്‍പ്പനയില്‍ വന്‍ കുതിപ്പ്. കഴിഞ്ഞമാസം ഓഡിയുടെ 302 കാറുകളാണ് ഇന്ത്യയില്‍ വിറ്റുപോയത്. കഴിഞ്ഞവര്‍ഷം ഇതേസമയം 205 കാറുകളാണ് വിറ്റുപോയത്. 47 ശതമാനത്തിന്റെ വര്‍ധനവാണ് ഓഡിയുടെ വില്‍പ്പനയില്‍ രേഖപ്പെടുത്തിയത്.

ഈവര്‍ഷം അവസാനത്തോടെ 3000 കാറുകള്‍ വില്‍ക്കാനാണ് ഓഡിയുടെ നീക്കം. 2700 കാറുകള്‍ വിറ്റഴിക്കുക എന്നതായിരുന്നു ലക്ഷ്യമെന്നും ഇത് വിജയകരമായി പിന്നിട്ടുവെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി. ഈവര്‍ഷം ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ 2,178 ഓഡി കാറുകളാണ് ഇന്ത്യന്‍ നിരകത്തുകളിലെത്തിയത്.