ന്യൂദല്‍ഹി: ലോക്പാല്‍ ബില്‍ രൂപവത്കരിക്കുന്നതിനായി സംയുക്ത സമിതി നടത്തിയ ചര്‍ച്ചകളുടെ ശബ്ദരേഖ പരസ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചു. ഇതോടെ ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരും ഹസാരെ സംഘവും നടത്തിയ ചൂടന്‍ ചര്‍ച്ചകള്‍ പരസ്യമാവും.

പ്രമുഖ വിവരാവകാശ പ്രവര്‍ത്തകന്‍ എസ്.സി. അഗര്‍വാള്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ് പുതിയ തീരുമാനം. ചര്‍ച്ചകള്‍ പരസ്യമാക്കുന്നതിനെ ആദ്യം പഴ്‌സനല്‍ ആന്‍ഡ് ട്രെയിനിങ് ഡിപ്പാര്‍ട്ടുമെന്റ് വിസമ്മതിച്ചിരുന്നു. ചര്‍ച്ചകള്‍ പരസ്യപ്പെടുത്തുന്നതിന് കേന്ദ്രനിയമ മന്ത്രാലയത്തിന്റെ അനുമതി വേണമെന്നായിരുന്നു പഴ്‌സനല്‍ ആന്‍ഡ് ട്രെയിനിങ് ഡിപ്പാര്‍ട്ടുമെന്റിന്റെ തടസ്സവാദം.

Subscribe Us:

കേന്ദ്ര നിയമ മന്ത്രാലയം വിജ്ഞാപനത്തിലൂടെ രൂപീകരിച്ച സമിതിയായതിനാല്‍ ഇതിന് കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ അനുമതി വേണമെന്നായിരുന്നു വാദം. എന്നാല്‍ ഇപ്പോള്‍ നിലപാട് മാറ്റിയ പഴ്‌സനല്‍ ആന്‍ഡ് ട്രെയിനിങ് ഡിപ്പാര്‍ട്ടുമെന്റ് 450രൂപ ഫീസായി നല്‍കിയാല്‍ ചര്‍ച്ചകളടങ്ങിയ ഒന്‍പതു സിഡികളുടെ പകര്‍പ്പുകള്‍ കൈമാറാമെന്ന് അറിയിക്കുകയായിരുന്നു.