എഡിറ്റര്‍
എഡിറ്റര്‍
പ്രേക്ഷകരാണ് എന്റെ ഗോഡ്ഫാദര്‍: ജോണ്‍ എബ്രഹാം
എഡിറ്റര്‍
Sunday 20th January 2013 11:40am

താരജാഡയില്ലാതെ തന്നെ ആരാധകര്‍ക്ക് മുന്നിലെത്താന്‍ ബോളിവുഡിന്റെ സ്വന്തം ജോണ്‍ എബ്രഹാമിന് ഒരു പ്രത്യേക കഴിവുണ്ട്.

ഇന്ന് കാണുന്ന രീതിയില്‍ താന്‍ ഒരു അഭിനേതാവായി മാറിയിട്ടുണ്ടെങ്കില്‍ അതിന്റെ എല്ലാ ക്രെഡിറ്റും പ്രേക്ഷകര്‍ക്കാണെന്നാണ് താരം പറയുന്നത്.

Ads By Google

പ്രേക്ഷകരാണ് എന്റെ ഗോഡ്ഫാദര്‍. അവരാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. ആദ്യമായി 2003 ല്‍ ജിസം എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ ഞാന്‍ കരുതിയത് രണ്ടോ മൂന്നോ മാസം മാത്രമേ ഈ മേഖലയില്‍ എനിയ്ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയുകയുള്ളൂ എന്നാണ്. അതിന് ശേഷം സിനിമയോട് വിടപറയണമെന്നും ഞാന്‍ ആഗ്രഹിച്ചു.

എന്നാല്‍ സംഭവിച്ചത് മറ്റൊന്നാണ്. ഇപ്പോള്‍ സിനിമയിലെത്തിയിട്ട് പത്ത് വര്‍ഷം പിന്നിട്ടിരിക്കുന്നു. എന്നോട് പല സംവിധായകരും ഇപ്പോള്‍ പറയുന്നത് ഇനിയുമേറെ
പത്ത് വര്‍ഷങ്ങള്‍ എനിയ്ക്ക് മുന്നേറാന്‍ കഴിയുമെന്നാണ്.

നമ്മുടെ കഴിവും അഭിനയ മികവും തെളിയിക്കാനായാല്‍ ഏതൊരഭിനേതാവിനേയും പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കും- ജോണ്‍ പറയുന്നു.

ഇപ്പോല്‍ ഐ മീ ഓര്‍ മേം എന്ന സിനിമയുടെ ലൊക്കേഷനിലാണ് ജോണ്‍.  ലോകത്തിലെ ഒട്ടുമിക്ക സ്ത്രീകളുടെ ജീവിതകഥയുമായി ചിത്രത്തിലെ തന്റെ കഥാപാത്രത്തിന് അടുത്ത ബന്ധമുണ്ടെന്ന് ജോണ്‍ പറയുന്നു.

നിങ്ങളുടെ സഹോദരിയും ഭാര്യയും അമ്മയും ഒരു പക്ഷേ പറയും ഇങ്ങനെ ഒരാളെ ഞങ്ങള്‍ ജീവിതത്തില്‍ കണ്ടുമുട്ടിയിട്ടുണ്ടെന്ന്..അത്തരത്തിലൊരു വേഷമാണ് ചിത്രത്തില്‍ തനിയ്‌ക്കെന്നും ജോണ്‍ പറയുന്നു.

Advertisement