എഡിറ്റര്‍
എഡിറ്റര്‍
ഔഡിയില്‍ ഇനി വാച്ചുകളും
എഡിറ്റര്‍
Saturday 24th November 2012 12:18pm

കാര്‍ നിര്‍മ്മാണത്തില്‍ നിന്നും ഔഡി പുതിയ പരീക്ഷണം തേടിയിറങ്ങുകയാണ്. കാര്‍ നിര്‍മ്മാണത്തിനൊപ്പം തന്നെ വാച്ച് നിര്‍മാണത്തിലും ഒരു കൈ നോക്കുകയാണ് കമ്പനി.

Ads By Google

കറുത്ത ഡയലില്‍ പ്രകാശം പ്രതിഫലിപ്പിക്കുന്ന സൂചികളും അക്കങ്ങളും ഡേറ്റ് ഡിസ്‌പ്ലോ, ഡബിള്‍ സ്‌റ്റോപ് ഫംഗ്ഷന്‍, ടാക്കിമീറ്റര്‍ സ്‌കെയില്‍, സ്വിസ് റോണ്ട 5020 ബി ക്വാര്‍ട്‌സ് മൂവ്‌മെന്റ് തുടങ്ങിയവയുള്ള ജര്‍മന്‍ നിര്‍മിത ക്ലാസിക് ക്രോണോഗ്രാഫ് വാച്ചുകളാണ് ഔഡി ഇന്ത്യയിലെ ഡീലര്‍ഷിപ്പുകളില്‍ അവതരിപ്പിച്ചിരിക്കുന്നത്.

വെള്ളത്തില്‍ വീണാലും അന്തരീക്ഷ മര്‍ദത്തിന്റെ അഞ്ച് ഇരട്ടിവരെ സമ്മര്‍ദത്തെ അതിജീവിക്കാന്‍ ശേഷിയുള്ള വാച്ചുകള്‍ക്ക് കറുത്ത ലതര്‍ സ്ട്രാപ്പാണുള്ളത്.

ബാംഗ്ലൂര്‍, ഭോപ്പാല്‍, അഹമ്മദബാദ്, ചണ്ഡീഗഢ്, ചെന്നൈ, ദല്‍ഹി, കോയമ്പത്തൂര്‍, ഗോവ, ഗുഡ്ഗാവ്, ഹൈദരബാദ്, ഇന്‍ഡോര്‍, ജയ്പൂര്‍, കാണ്‍പൂര്‍, ലുധിയാന, കൊല്‍ക്കത്ത, മുംബൈ, നാഗ്പൂര്‍, പുണെ, റായ്പൂര്‍, സൂറത്ത് തുടങ്ങിയ നഗരങ്ങള്‍ക്കൊപ്പം ഔഡിയുടെ കൊച്ചി ഷോറൂമിലും ക്ലാസിക് ക്രോണോഗ്രാഫ് വാച്ച് വില്‍പ്പനയ്ക്കുണ്ട്. വില 21,499 രൂപ.

ഔഡി ചിഹ്‌നമായ നാല് സമ്മളിത വൃത്തങ്ങള്‍ സഹിതമെത്തുന്ന ക്ലാസിക് ക്രോണോഗ്രാഫ് വാച്ച് കമ്പനി ഇന്ത്യയില്‍ കൈവരിച്ച വന്‍മുന്നേറ്റത്തിന്റെ പ്രതിഫലനമാണെന്നും കമ്പനിയുടെ ഇന്ത്യയിലെ മേധാവി മൈക്കല്‍ പെര്‍ഷ്‌കെ അവകാശപ്പെട്ടു.

ഔഡിയുടെ ആഡംബര കാര്‍ വാങ്ങാനെത്തുന്നവര്‍ക്ക് അവരുടെ ജീവിതനിലവാരത്തിന് അനുയോജ്യമായ അനുബന്ധ സാമഗ്രികള്‍ ലഭ്യമാക്കാനുള്ള ശ്രമത്തിനാണ് ഔഡി ഇതോടെ തുടക്കമിടുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Advertisement