ചെന്നൈ: ജര്‍മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ഓഡി പുതിയ സൂപ്പര്‍ സ്‌പോര്‍ട്ട്‌സ് കാര്‍ പുറത്തിറക്കി. ഉയര്‍ന്ന ഇന്ധനക്ഷമതയുള്ള V 10 എന്‍ജിന്‍ ഉപയോഗിച്ചുള്ള R8 5.2 കാറാണ് ചെന്നൈയില്‍ നടന്ന ചടങ്ങില്‍ പുറത്തിറക്കിയത്.

പണക്കാരെ മാത്രം ലക്ഷ്യമിട്ടുള്ള കാറിന്റെ വില വെറും 1.35 കോടി രൂപ മാത്രമാണെന്ന് ഓഡി ഇന്ത്യയുടെ മേധാവി മൈക്കല്‍ പേര്‍സ്‌ക് പറഞ്ഞു.

തമിഴ്‌നാട്ടില്‍ കൂടുതല്‍ ഓഡിയുടെ പ്ലാന്റുകള്‍ സ്ഥാപിക്കാനാണ് കമ്പനിയുടെ നീക്കം. കഴിഞ്ഞവര്‍ഷം 3,003 യൂണിറ്റ് കാറുകളാണ് കമ്പനി ഇന്ത്യന്‍ നിരത്തുകളിലെത്തിച്ചത്.