എഡിറ്റര്‍
എഡിറ്റര്‍
ജനുവരി മുതല്‍ ഓഡിയുടെ വിലയില്‍ 5% വര്‍ധനവുണ്ടാകും
എഡിറ്റര്‍
Friday 16th November 2012 11:31am

ന്യൂദല്‍ഹി: ഉത്സവസീസണ്‍ അവസാനിക്കുന്നതോടെ വാഹന നിര്‍മാതാക്കള്‍ വാഹനങ്ങള്‍ക്ക് അനുവദിച്ചിരുന്ന ആനുകൂല്യങ്ങള്‍ എടുത്തുകളയാന്‍ തുടങ്ങുകായണ്.

ഏറെ കോലാഹലങ്ങളോടെയാണ് പുതിയ വാഹനങ്ങള്‍ അവതരിപ്പിക്കുകയും വില കുറയ്ക്കുകയും ചെയ്തപ്പോഴുള്ള കോലാഹലമൊന്നും ഇപ്പോള്‍ കേള്‍ക്കാനില്ല.

Ads By Google

ഇങ്ങനെ വില വര്‍ധിപ്പിക്കുന്നവയില്‍ ഒടുവില്‍ കേള്‍ക്കുന്ന പേരാണ് ആഢംഭര കാര്‍ നിര്‍മാതാക്കളായ ഓഡിയുടേത്. അടുത്ത ജനുവരിയോടുകൂടി ഓഡിയുടെ വിലയില്‍ 5 ശതമാനം വര്‍ധനവുണ്ടാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ഓഡിയുടെ ഇന്ത്യയിലെ എല്ലാ മോഡല്‍ വാഹനങ്ങളുടെയും വില വര്‍ധിപ്പിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. വാഹന നിര്‍മാണത്തിന്റെ ഇറക്കുമതിച്ചിലവ് വര്‍ധിച്ചതാണ് വില വര്‍ധനയ്ക്ക് കാരണമായി കമ്പനി പറയുന്നത്.

കഴിഞ്ഞ ദിവസമാണ് ഓഡി വില വര്‍ധിപ്പിക്കുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

സെഡാന്‍ എ4, എ6, എ8, സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനങ്ങളായ ക്യൂ3, ക്യൂ5, ക്യൂ7, സ്‌പോര്‍ട്‌സ് കാറായ ആര്‍8 എന്നീ മോഡലുകളാണ് ഓഡി ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്നത്.

27.85 ലക്ഷം മുതല്‍ 7.7 കോടി വരെയാണ് ഇവയുടെ ദല്‍ഹിയിലെ എക്‌സ് ഷോറൂം വില. പുതുക്കിയ വില നിരക്കുകളെ കുറിച്ച് ഓഡി ഇതുവരെ യാതൊരു അറിയിപ്പും നല്‍കിയിട്ടില്ല.

വിപണിയിലെ ഏറ്റക്കുറിച്ചിലുകള്‍ അപ്രതീക്ഷിതവും വെല്ലുവിളി ഉയര്‍ത്തുന്നതുമാണെന്നാണ് ഓഡിയുടെ ഇന്ത്യയിലെ തലവന്‍ മൈക്കല്‍ പെര്‍സ്‌കി പറയുന്നത്. ഇറക്കുമതിച്ചിലവ് വര്‍ധിക്കുകയും മൂല്യം തകരുകയും ചെയ്യുന്നത് കമ്പനിയുടെ നടത്തിപ്പിനെ സാരമായി ബാധിക്കുന്നുവെന്നും മൈക്കല്‍ പറയുന്നു.

ഈ വര്‍ഷത്തെ കമ്പനിയുടെ വളര്‍ച്ചാ നിരക്ക് 76.35 മുതല്‍ 850 യൂണിറ്റ് വരെ വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമിത് 482 യൂണിറ്റായിരുന്നു.

Advertisement