എഡിറ്റര്‍
എഡിറ്റര്‍
ഔഡി ആര്‍എസ് 7 എത്തി
എഡിറ്റര്‍
Tuesday 7th January 2014 12:40pm

audi-rs7

ജര്‍മന്‍ കമ്പനി ഔഡി ഒരു തകര്‍പ്പന്‍ മോഡലിനെ പുറത്തിറക്കിക്കൊണ്ടാണ് പുതുവര്‍ഷത്തിനു തുടക്കമിട്ടത്.

ഇന്ത്യയില്‍ ഔഡിയുടെ ഏറ്റവും കരുത്തുറ്റ മോഡലായാണ് ആര്‍എസ് 7 സ്‌പോര്‍ട്ബാക്ക് എത്തിയിരിക്കുന്നത്. ജര്‍മനിയില്‍ നിന്ന് ഇറക്കുമതി ചെയ്ത് വില്‍പ്പനയ്‌ക്കെത്തുന്ന മോഡലിന് മുംബൈയിലെ എക്‌സ്!ഷോറൂം വില 1.29 കോടി രൂപ.

552  ബിഎച്ച്പി  700 എന്‍എം ശേഷിയുള്ള 4.0 ലീറ്റര്‍ , എട്ട് സിലിണ്ടര്‍ ( വി8) പെട്രോള്‍ എന്‍ജിനാണിതിന്. ആര്‍ 8 ല്‍ ഉപയോഗിക്കുന്ന ലംബോര്‍ഗിനി നിര്‍മിത 5.2 ലീറ്റര്‍ വി 10 പെട്രോള്‍ എന്‍ജിനേക്കാള്‍ ഇത് കരുത്തുറ്റതാണെന്ന് അറിയുക.

ക്വാഡ്രോ ആള്‍ വീല്‍ െ്രെഡവുള്ള കാറിന് എട്ട് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗീയര്‍ബോക്‌സ്. മണിക്കൂറില്‍ 100 കിമീ വേഗമെടുക്കാന്‍ 3.9 സെക്കന്‍ഡ് മതി. ആര്‍എസ് 7 ന്റെ 305 കിമീ / മണിക്കൂര്‍ പരമാവധി വേഗം ഇന്ത്യയില്‍ 250 കിമീ / മണിക്കൂര്‍ ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷത്തെ ഡെട്രോയ്റ്റ് മോട്ടോര്‍ഷോയില്‍ പുറത്തിറങ്ങിയ 2014 മോഡല്‍ ആര്‍എസ് 7 , ഔഡി എ7 സ്‌പോര്‍ട്ബാക്കിന്റെ പ്രകടനക്ഷമത കൂടിയ വകഭേദമാണ്.

എ 7 ന്റെ പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ച സൂപ്പര്‍ സെഡാന്‍ പെര്‍ഫോമന്‍സിനൊപ്പം തന്നെ ആഡംബരവും ഉറപ്പുനല്‍കുന്നു.

അധികം കരുത്ത് ആവശ്യമില്ലാത്ത സാഹചര്യങ്ങളില്‍ സിലിണ്ടറുകളുടെ പ്രവര്‍ത്തനം പരിമിതപ്പെടുത്തുന്ന സിലിണ്ടര്‍ ഓണ്‍ ഡിമാന്റ് സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കുന്നതിനാല്‍ മെച്ചപ്പെട്ട മൈലേജ് നല്‍കാന്‍ ആര്‍എസ് 7 നു കഴിയും. ലീറ്ററിന് 10.7 കിമീ ലഭിക്കും.

ഇന്ത്യയില്‍ ഔഡിയുടെ ഏറ്റവും കരുത്തുറ്റ മോഡലായാണ് ആര്‍എസ് 7 സ്‌പോര്‍ട്ബാക്ക് എത്തിയിരിക്കുന്നത്.

Autobeatz

Advertisement