ന്യൂദല്‍ഹി: ജര്‍മനിയിലെ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ഓഡിയുടെ സൂപ്പര്‍ മോഡല്‍ സ്‌പോര്‍ട്‌സ് കാര്‍ പുറത്തിറക്കി. R8 സ്‌പൈഡര്‍ എന്ന പേരിലുള്ള കാറിന്റെ പ്രാരംഭവില 1.47 കോടി മുതല്‍ക്കാണ്.

5.2 ലിറ്റര്‍ V10 എന്‍ജിനുള്ള കാറിന് 525 കുതിരശക്തിയാണുള്ളത്. 4.1 സെക്കന്റിനുള്ളില്‍ നൂറുകിലോമീറ്റര്‍ വരെ വേഗതയില്‍ കുതിക്കാന്‍ ഓഡിയുടെ പുതിയ കാറിനാകും.

313 ആവറേജ് സ്പീഡുള്ള R8 അടുത്ത മാസം മുതല്‍ ഇന്ത്യന്‍ വിപണികളില്‍ ഇരമ്പിയെത്തും. R8 സീരീസിലുള്ള രണ്ടാമത്തെ കാറാണ് ഇതെന്ന് കമ്പനി അറിയിച്ചു. സ്‌റ്റൈലും കരുത്തും ഒത്തുചേരുന്ന കാര്‍ യുവാക്കള്‍ക്കിടയില്‍ ഹിറ്റാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.