എഡിറ്റര്‍
എഡിറ്റര്‍
ആഡംബര കാറുകളുമായി ഓഡി വീണ്ടും
എഡിറ്റര്‍
Tuesday 22nd January 2013 12:34pm

ന്യൂദല്‍ഹി : ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ഓഡി പുതിയ സൂപ്പര്‍  സ്‌പോട്‌സ് കാര്‍ ആര്‍ 8 നിര്‍മ്മിക്കുന്നു. ഏകദേശം 1.35 കോടി മുതല്‍ 1.75 രൂപയാണ് കാറിന്റെ വില കണക്കാക്കുന്നത്.

Ads By Google

2013 ആദ്യ വാരത്തില്‍ നിര്‍മ്മിച്ചഓഡി ക്യു 5ന് നല്ല പ്രതികരണം ലഭിച്ചു. ഇതിന് ഇപ്പോള്‍ 250 പേര്‍ ബുക്ക് ചെയ്തിട്ടുണ്ട്.  അതുകൊണ്ട് തന്നെ   ഓഡി  സൂപ്പര്‍  സ്‌പോട്‌സ് കാര്‍ ആര്‍8 ഉം നല്ല പ്രതികരണം ലഭിക്കുമെന്നാണ് തന്റെ  പ്രതീക്ഷയെന്ന്   ഇന്ത്യയിലെ ഓഡി തലവന്‍ മൈക്കല്‍ പെര്‍ഷാക്ക് പറഞ്ഞു.

2012 അവസാനത്തില്‍ തന്നെ ആഡംബര കാറുകള്‍ക്ക്  മികച്ച വ്യാപാരം ഉണ്ടായിരുന്നു.9,003 യൂണിറ്റാണ്്  കഴിഞ്ഞ വര്‍ഷം ലക്ഷ്യമെങ്കില്‍ 2013 ല്‍ അത് 10,500 മുതല്‍  10,800 യൂണിറ്റായി ഉയര്‍ന്നു. 20 ശതമാനത്തിന്റെ വര്‍ദ്ധനാവാണ്് ഉണ്ടായത്.

2013 മുതല്‍ 2015 വരെ  ഇത് വീണ്ടും കൂടുമെന്നും  മൈക്കല്‍ പെര്‍ഷാക്ക് കൂട്ടി ചേര്‍ത്തു. ആഡംബര കാര്‍ നിര്‍മ്മാണ രംഗത്ത്് 22ാം റാങ്കാണ് ഓഡി ക്കുള്ളത്.

ഓഡി  സൂപ്പര്‍  സ്‌പോട്‌സ് കാര്‍ ആര്‍8 ന് രണ്ട് എഞ്ചിനും 4.2 ലിറ്റര്‍ വി 8, മുതല്‍ 5.2 ലിറിറര്‍ വി10 എന്നതാണ് ഇതിന്റെ പ്രത്യേകത.
കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍  നിക്ഷേപക പദ്ധതി രൂപികരിച്ചിട്ടുണ്ട്്.

മുപ്പത് മില്യണില്‍ അധികം യൂറോ അതില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഓരോ സാമ്പത്തിക വര്‍ഷത്തിന്റെ മധ്യത്തിലും അവസാനത്തിലുമാണ് ഇതിന്റെ ലാഭം കണക്കാകനാകുക.

സ്‌ക്കോഡ വോള്‍ക്ക്‌സ് വാഗന്‍ കമ്പനിയുടെ  ഔറംഗാബാദിലെ പ്ലാന്റ്് ഉപയോഗിച്ചാണ് Q7 SUV  യുടെ പുതിയ മറ്റൊരു മോഡല്‍ ഉണ്ടാക്കിയത്.
ഓഡി ഇപ്പോള്‍ A4, A6 SUVS, Q5, Q5 എന്നീ മോഡലുകള്‍ ഔറംദാബാദ് പ്ലാന്റിലാനാണ് നിര്‍മ്മിക്കുന്നത്. ഓരോ വര്‍ഷവും 12,000 കാറുകള്‍ ഇവിടെ നിര്‍മ്മിക്കുന്നത്.

ഈ വര്‍ഷത്തില്‍ ആഡംബര കാര്‍ ഉല്‍പ്പാദനത്തില്‍  ഓഡി കമ്പനിയുടെ ഡീലര്‍ഷിപ്പ് 32 മുതല്‍ 34 വരെയാണ്. സാമ്പത്തികാവസാനത്തില്‍ ഇത് ഇനിയും കൂട്ടാനാകുമെന്നും കമ്പനി അവകാശപ്പെടുന്നു.

Advertisement