എഡിറ്റര്‍
എഡിറ്റര്‍
ഓഡി ക്യൂ5 പുറത്തിറങ്ങി, വില 43.16 ലക്ഷം
എഡിറ്റര്‍
Friday 11th January 2013 12:59pm

ന്യൂദല്‍ഹി: ജര്‍മനിയില്‍ നിന്നുള്ള ആഢംബര കാര്‍ നിര്‍മാതാക്കളായ ഓഡിയുടെ പുതിയ മോഡല്‍ പുറത്തിറങ്ങി. ഓഡി ക്യൂ5 സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി മോഡലാണ് പുറത്തിറങ്ങിയത്.

43.16 ലക്ഷം മുതല്‍ 48.71 ലക്ഷം വരെയാണ് കാറിന്റെ ദല്‍ഹിയിലെ എക്‌സ് ഷോറൂം വില. ഡിസൈനിലും, ഇന്‍ഫോടെയന്‍മെന്റിലും എഞ്ചിനിലും ഏറെ പുതുമയോടെയാണ് പുതിയ മോഡല്‍ എത്തിയിരിക്കുന്നത്.

Ads By Google

ലക്ഷ്വറി എസ്.യു.വി മോഡലില്‍ ക്യൂ5 ന്റെ വരവോടെ ഓഡി ഒന്നാം സ്ഥാനം നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഓഡി ഇന്ത്യ മേധാവി മൈക്കല്‍ പെര്‍സ്‌കി പറഞ്ഞു.

മൂന്ന് എഞ്ചിന്‍ ഓപ്ഷനുമായാണ് ക്യൂ5 എത്തിയിരിക്കുന്നത്. 2.0 ടി.ഡി.എല്‍.ക്യൂ, 3.0 ടി.ഡി.എല്‍.ക്യൂ. 2.0 ടി.എഫ്.എസ്.എല്‍.ക്യൂ എന്നിവയാണവ. കൂടാതെ റായ്പൂര്‍, കാണ്‍പൂര്‍, ഗോവ, നവി മുംബൈ, കോയമ്പത്തൂര്‍, ദല്‍ഹി വെസ്റ്റ്, നാഗ്പൂര്‍, ഭോപാല്‍ എന്നിവിടങ്ങളില്‍ ഷോറൂം തുറക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്.

ഈ വര്‍ഷം കൂടുതല്‍ മോഡല്‍ പുറത്തിറക്കാനും കമ്പനി ഉദ്ദേശിക്കുന്നുണ്ട്.

Advertisement