എഡിറ്റര്‍
എഡിറ്റര്‍
ഒന്നാം സ്ഥാനത്തിനായി ഓഡി
എഡിറ്റര്‍
Monday 28th January 2013 9:56am

ഇന്ത്യന്‍ ആഡംബര കാര്‍ വിപണിയിലെ ഒന്നാം സ്ഥാനം സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ജര്‍മന്‍ നിര്‍മാതാക്കളായ ഔഡി. വില്‍പ്പനയില്‍ 20% ആണ് കമ്പനി പ്രതീക്ഷിക്കുന്ന വളര്‍ച്ചാനിരക്ക്.

Ads By Google

കഴിഞ്ഞ ദിവസം പുറത്തിറക്കിയ പുതിയ ‘ആര്‍ എയ്റ്റിന് പുറമെ ‘എസ് സിക്‌സ് പോലുള്ള മോഡലുകളും അവതരിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം.

ഏതാനും വര്‍ഷം മുമ്പു വരെ ഇന്ത്യന്‍ ആഡംബര കാര്‍ വിപണിയിലെ ഒന്നാം സ്ഥാനക്കാരായിരുന്നു മെഴ്‌സീഡിസ് ബെന്‍സ്;  ഇന്നാവട്ടെ ബി.എം ഡബ്‌ള്യൂവിന് മാത്രമല്ല ഔഡിക്ക് കൂടി പിന്നിലായി മൂന്നാം സ്ഥാനത്താണ് ഈ ജര്‍മന്‍ നിര്‍മാതാക്കളുടെ സ്ഥാനം.

ഇന്ത്യയില്‍ ആദ്യമായി 10,000 യൂണിറ്റുകളുടെ വില്‍പ്പന കൈവരിക്കുന്ന ആഡംബര കാര്‍ ബ്രാന്‍ഡായി മാറാനാണ് ഔഡിയുടെ ശ്രമം.

നിലവില്‍ 25 ഡീലര്‍ഷിപ്പുകളുള്ളത് 2013 അവസാനത്തോടെ 32 മുതല്‍ 34 വരെയായിട്ടാവും വര്‍ധിപ്പിക്കുക. വന്‍നഗരങ്ങള്‍ക്കു പുറമെ ലക്‌നൗ, വഡോദര തുടങ്ങിയ പട്ടണങ്ങളിലേക്കും ഇക്കൊല്ലം ഔഡി പ്രവര്‍ത്തനം വ്യാപിപ്പിക്കും.

നിലവില്‍ സെഡാനുകളായ ‘എ ഫോര്‍, ‘എ സിക്‌സ് എന്നിവയും എസ് യു വികളായ ‘ക്യു ഫൈവ്, ‘ക്യു സെവന്‍ എന്നിവയുമാണ് ഔഡി മഹാരാഷ്ട്രയിലെ ഔറംഗബാദിലുള്ള പ്ലാന്റില്‍ അസംബിള്‍ ചെയ്യുന്നത്.

പ്രതിവര്‍ഷം 12,000 കാറുകള്‍ ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള ശാലയില്‍ ഈ വര്‍ഷം പകുതി മുതല്‍ ‘ക്യു ത്രീയും അസംബിള്‍ ചെയ്യാന്‍ ഔഡിക്കു പദ്ധതിയുണ്ട്.

Advertisement