സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റായ ഫേസ് ബുക്കില്‍ ഔഡി ഇന്ത്യയുടെ ആരാധകരുടെ എണ്ണം 20 ലക്ഷം കവിഞ്ഞു.

രാജ്യത്തെ ആഡംബരകാര്‍ നിര്‍മാതാക്കളില്‍ വച്ചേറ്റവും ഫേസ് ബുക്ക് ആരാധകരുള്ളതും ഔഡിയ്ക്കുതന്നെ. ബിഎംഡബ്ല്യു ഇന്ത്യയ്ക്ക് 15.72 ലക്ഷവും  മെഴ്‌സിഡീസ് ബെന്‍സ് ഇന്ത്യയ്ക്ക് 9.02 ലക്ഷവുമാണ് ഫേസ് ബുക്ക് ലൈക്കുകള്‍ .

ജര്‍മന്‍ കമ്പനി ഔഡിയ്ക്ക് യുഎസിലാണ് ഏറ്റവുമധികം ഫേസ് ബുക്ക് ലൈക്കുള്ളത്, 65.90 ലക്ഷത്തിലേറെയാണിത്. ഇന്ത്യയ്ക്കാണ് രണ്ടാം സ്ഥാനം.

ഇരുപതു ലക്ഷം ഫേസ് ബുക്ക് ലൈക്ക് ലഭിച്ചത് ആഘോഷിക്കാന്‍ ആരാധകര്‍ക്കായി പ്രത്യേക മത്സരങ്ങള്‍ തങ്ങളുടെ ഫേസ് ബുക്ക് പേജില്‍ ഔഡി സംഘടിപ്പിച്ചിട്ടുണ്ട്.

മത്സരവിജയിയായ ഒരു ഭാഗ്യശാലിയ്ക്ക് ഔഡിയുടെ റേസിങ് താരം ആദിത്യ പട്ടേലിനൊപ്പം യൂറോപ്യന്‍ റേസിങ്ങിനു പോകാന്‍ അവസരം ലഭിക്കും.

ഔഡി ക്യൂ ത്രീയില്‍ വാരാന്ത്യം ചെലവിടാനുള്ള അവസരം, മിനിയേച്ചര്‍ മോഡലുകള്‍ , ഐ പാഡ് എന്നീ ഭാഗ്യസമ്മാനങ്ങളും ലവ് ഔഡി മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് സ്വന്തമാക്കാം.

Autobeatz